HOME
DETAILS
MAL
കുടുംബസംഗമം 14ന്
backup
May 10 2017 | 20:05 PM
കണ്ണൂര്‍: കേരള വെളുത്തേടത്ത് നായര്‍ സമാജം കുടുംബസംഗമം 14നു നടക്കും. കുടുബയോഗത്തിന്റെ ഭാഗമായി 13ന് പുതിയതെരു കെ.വി.എന്‍.എസ് ഹാളില്‍ പ്രതിനിധി സഭായോഗം നടക്കും. 14നു രാവിലെ ഒന്‍പതിന് കല്ല്യാശേരി പി.സി.ആര് ബാങ്ക് ഓഡിറ്റോറിയത്തില്‍ കുടുംബസംഗമം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.വി ഗോവിന്ദന് അധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് ടി.എ കൃഷ്ണന്‍കുട്ടി എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ലോഗോ പ്രകാശനം ചെയ്യും. തുടര്‍ന്ന് കലാവിരുന്നും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കുമെന്നും പി.വി ഗോവിന്ദന്, ഒ. ഹരിദാസ്, പി. രാമകൃഷ്ണന്, ടി. നാരായണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."