വൈദ്യുതി ലൈന്‍ വലിക്കുന്നത് തടസപ്പെടുത്തി: 30 പേര്‍ക്കെതിരേ കേസ്
ശ്രീകണ്ഠപുരം: ചെമ്പേരിയില്‍ 110 കെ.വി സബ്സ്റ്റേഷന് നിര്‍മാണത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരത്ത് നിന്നു വൈദ്യുതി ലൈന്‍ വലിക്കുന്നത് തടസപ്പെടുത്തിയ സംഭവത്തില്‍ 30 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. അസി. എന്‍ജിനീയറുടെയും ജീവനക്കാരുടെയും ജോലി തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും വളയംകുണ്ടിലെ പുലിയുറുമ്പില്‍ സുനില്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്നവര്‍ക്കെതിരേയാണ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷമാണ് സബ്സ്റ്റേഷന് പണി തുടങ്ങിയത്. 167 പേരുടെ സ്ഥലങ്ങളില്‍ കൂടി കടന്നുപോകുന്ന ലൈനില്‍ ഇതിനകം 51 പേരുടെ സ്ഥലത്തുള്ള മരങ്ങള്‍ മുറിച്ചിരുന്നു. സബ്സ്റ്റേഷന് വന്നാല്‍ നിരവധി വീടുകള്‍ക്കും മരങ്ങള്‍ക്കും ഭീഷണിയാവുമെന്ന് പറഞ്ഞാണ് ഒരു സംഘം പ്രവൃത്തി തടഞ്ഞത്. പൊലിസ് കാവലില്‍ മരംമുറിച്ച് നീക്കാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. ശ്രീകണ്ഠപുരം കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍ പി.വി പ്രസാദിന്റെ പരാതിയിലാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."