HOME
DETAILS
MAL
ജോസ് മുന്നണി വിട്ടതുകൊണ്ട് യു.ഡി.എഫിന് ഒന്നും സംഭവിക്കില്ല: മുല്ലപ്പള്ളി
backup
October 17 2020 | 03:10 AM
തിരുവനന്തപുരം: ജോസ് കെ. മാണി മുന്നണി വിട്ടതുകൊണ്ട് യു.ഡി.എഫിന് ഒന്നും സംഭവിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ് പ്രവേശനത്തെക്കുറിച്ച് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന് അധാര്‍മിക രാഷ്ട്രീയത്തിന്റെ തലപ്പത്ത് നില്ക്കുന്ന നേതാവാണ്. ആരെയും അദ്ദേഹം സ്വീകരിക്കും, എന്തും പറയും, തരാതരം പറഞ്ഞ വാക്കുകള്‍ മാറ്റിപ്പറയുന്ന കാര്യത്തില്‍ ഒരു മടിയുമില്ലാത്ത നേതാവാണ്. കെ.എം മാണി കൈക്കൂലിക്കാരനാണെന്ന് തങ്ങള്‍ക്ക് ഇതുവരെയും ബോധ്യപ്പെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
മാണിസാര്‍ അഴിമതിക്കാരനാണെന്നും ബജറ്റ് അവതരിപ്പിക്കാന്‍ അവകാശമില്ലെന്നും പറഞ്ഞവരാണ് ഇടതുപക്ഷമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."