HOME
DETAILS
MAL
കണിയാര്‍വയല്‍-മലപ്പട്ടം മെക്കാഡം റോഡ് സര്‍വേ തുടങ്ങി
backup
May 10 2017 | 20:05 PM
ശ്രീകണ്ഠപുരം: മലപ്പട്ടംപറമ്പ്-കണിയാര്‍വയല്‍-പാവന്നൂര്‍ മൊട്ട റോഡിന്റെ മെക്കാഡം ടാറിങ് പ്രാഥമിക സര്‍വേ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ മണ്ണും റോഡിന്റെ ഉറപ്പും പരിശോധിക്കും. രണ്ടാംഘട്ടത്തില്‍ ലെവല്‍സ്, കട്ടിങ്, ഓവുചാല്‍ സംബന്ധിച്ച സര്‍വേ നടക്കും. ശേഷം എസ്റ്റിമേറ്റ് സമര്‍പ്പിച്ച് ടെണ്ടര്‍ നടപടി ആരംഭിക്കും. കഴിഞ്ഞ ബജറ്റിലാണ് 13 കിലോമീറ്റര്‍ റോഡിന് 10 കോടി രൂപ അനുവദിച്ചത്. 10 മീറ്റര്‍ വീതിയിലാണ് നിര്‍മാണം. നിലവില്‍ എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നതോടെ ആവശ്യമായ ഫണ്ട് കൂടി അനുവദിക്കും. കിഫ്ബി പദ്ധതിയിലാണ് നിര്‍മാണം. വര്‍ഷങ്ങളായി അവഗണനയില്‍ കിടക്കുന്ന റോഡാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."