സ്‌കൂള്‍ തുറക്കുന്നത് പെരുന്നാള്‍ അവധി കഴിഞ്ഞ് മതി; ആവശ്യം ശക്തമാകുന്നു
കോഴിക്കോട്: പെരുന്നാള്‍ തലേന്ന് സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം. മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ മൂന്നിനാണ്്. ഇത്തവണ ഈദുല്‍ ഫിത്വര്‍ ജൂണ്‍ നാലിനോ അഞ്ചിനോ ആകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ജൂണ്‍ മൂന്നിന് തന്നെ സ്‌കൂള്‍ തുറക്കുന്നത് മാറ്റി വയ്ക്കണമെന്നാണ് വിവിധ മുസ്്‌ലിം സംഘടനകള്‍ ആവശ്യപ്പെടുന്നത്. പെരുന്നാളിന് മൂന്നു ദിവസം അവധി വേണമെന്ന് വര്‍ഷങ്ങളായി മുസ്്‌ലിം സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യമാണ്. വിവിധ സര്‍ക്കാരുകള്‍ ഈ ആവശ്യം അംഗീകരിക്കാന്‍ തയാറായിട്ടില്ല. അതിനിടെയാണ് ഈ വര്‍ഷം സ്‌കൂള്‍ തുറക്കുന്നതും പെരുന്നാളും അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നത്.
പെരുന്നാളിന്റെ അവധി കൂടി കഴിഞ്ഞ് ജൂണ്‍ ആറിന് സ്‌കൂള്‍ തുറന്നാല്‍ പോരെയെന്നാണ് സംഘടനകള്‍ ചോദിക്കുന്നത്. പെരുന്നാള്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കെ.എ.ടി.എഫ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി.
മൂന്ന്, നാല് തിയതികളില്‍ കൂടി അവധി നല്‍കി ജൂണ്‍ ആറിന് സ്‌കൂള്‍ തുറക്കുന്ന രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം വിദ്യാഭ്യാസ മന്ത്രിക്ക്് നിവേദനം നല്‍കി. മറ്റ് അവധി ദിനങ്ങള്‍ പ്രവൃത്തി ദിവസമാക്കി മൂന്നിനും നാലിനും അവധി നല്‍കണമെന്നാണ് ആവശ്യം.
അതിനിടെ, സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 12ലേക്ക് മാറ്റിയതായി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ വിശദീകരിച്ചു. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് അധ്യയനം തുടങ്ങുന്നത് ജൂണ്‍ മൂന്നിന് തന്നെയാണെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."