റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കെതിരേ നടപടി: മന്ത്രി തിലോത്തമന്‍
തിരുവനന്തപുരം: വസ്തുതകള്‍ മറച്ചുവച്ച് റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിയമസഭയെ അറിയിച്ചു. അനര്‍ഹമായി വാങ്ങിയ റേഷന്‍ സാധനങ്ങളുടെ കമ്പോളവില തിരിച്ചുപിടിക്കും. ഗുരുതര രോഗമുള്ള കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം നല്‍കുമെന്നും എം. രാജഗോപാലിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയശേഷം ഇതുവരെ 3,16,960 കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ ലിസ്റ്റെടുത്ത് ഫീല്‍ഡുതല പരിശോധന നടത്തി. നിലവിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ഭക്ഷ്യധാന്യല്‍ ഉള്‍ങ്ങള്‍ വാങ്ങാത്ത 70,000 കുടുംബങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുമുണ്ട്. ആശ്രയ പദ്ധതിയില്‍പ്പെട്ടവരുടെ പട്ടിക കുടുംബശ്രീയില്‍നിന്ന് ലഭ്യമാക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതിനും നടപടികള്‍ നടന്നുവരികയാണെന്നും എം. രാജഗോപാലിന്റെ സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 23.47 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നു മന്ത്രി പി. തിലോത്തമന്‍ നിയമസഭയെ അറിയിച്ചു. ആകെ ലഭിച്ച അപേക്ഷകളില്‍ 92 ശതമാനം അപേക്ഷകളില്‍ തീര്‍പ്പ് കല്‍പിച്ചു വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവശേഷിച്ച അപേക്ഷകളില്‍ എത്രയും വേഗം തീര്‍പ്പ് കല്‍പിച്ച് വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."