അര്‍ണബിനെ വലച്ച് മഹാരാഷ്ട്ര നിയമസഭയും; നാലാമതും നോട്ടിസ്
മുംബൈ: റേറ്റിങ്ങിലെ കൃത്രിമം, പാല്‍ഗാറിലെ സന്യാസികളുടെ കൊലപാതകം വര്‍ഗീയമായി ചിത്രീകരിച്ച സംഭവം എന്നിവയില്‍ അന്വേഷണം നേരിടുന്ന റിപ്പബ്ലിക് ടി.വിയെ കുരുക്കു മഹാരാഷ്ട്ര നിയമസഭയും.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ശിവസേനാ നേതാവ് ശരത് പവാര്‍ എന്നിവര്‍ക്കെതിരേ നേരത്തെ നടത്തിയ അപകീര്‍ത്തി പരാമര്‍ശം, നിയമസഭയുടെ പ്രത്യേകാധികാരം ലഘിച്ചത് എന്നീ വിഷയങ്ങളില്‍ സഭാ സമിതിക്കു മുന്‍പാകെ ഹാജരാകണമെന്ന് അര്‍ണബ് ഗോസ്വാമിക്കു നാലാമതും നോട്ടിസയച്ചു.
നേരത്തെ മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും അര്‍ണബ് ഹാജരായിരുന്നില്ല. ഇതോടെയാണ് പത്തു മിനുട്ടിനുള്ളില്‍ ഹാജരാകണമെന്നും അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഇന്നലെ ഉച്ചയ്ക്കു നോട്ടിസ് നല്‍കിയത്. അര്‍ണബ് ഹാജരായില്ല.
സഭാ സമിതിയുടെ നോട്ടിസ് ജനാധിപത്യ വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നുമാണ് റിപ്പബ്ലിക് ടി.വിയുടെ പ്രതികരണം.
അതേസമയം, പാല്‍ഗാറില്‍ സന്യാസികളെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവം വര്‍ഗീയമായി ചിത്രീകരിച്ച കേസില്‍ ഇന്നലെ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും, സാവകാശം ചോദിച്ചതിനാല്‍ ഈ മാസം 24ന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."