'തിരികെ തിരുമുറ്റത്തേക്ക് ': വിദ്യാര്‍ഥി പ്രവേശനത്തില്‍ മുന്നേറ്റം
കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന തിരികെ തിരുമുറ്റത്തേക്ക് പദ്ധതിക്ക് മികച്ച പ്രതികരണം. ജില്ലയിലെ പലപൊതുവിദ്യാലയങ്ങളിലും വിദ്യാര്‍ഥി പ്രവേശനത്തില്‍ കാര്യമായ മുന്നേറ്റം ദൃശ്യമാണെന്നാണ് എ.ഇ.ഒമാര്‍ യോഗത്തില്‍ അറിയിച്ചു. ഉയര്‍ന്ന ക്ലാസുകളിലേക്കും പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം നിരവധിപേരാണ് പുതുതായി പ്രവേശനം നേടിയത്.
എന്നാല്‍ ചില സ്‌കൂള്‍ അധികൃതര്‍ സ്ഥലപരിമിതിയും മറ്റും പറഞ്ഞ് ഇങ്ങനെ പ്രവേശനം തേടിയെത്തുന്നവരെ തിരിച്ചയക്കുന്നതായി യോഗത്തില്‍ പരാതി ഉയര്‍ന്നു. ചില സ്‌കൂളുകള്‍ യോഗ്യത പരിശോധന നടത്തി പ്രവേശനം നിഷേധിക്കുന്നതായും പരാതിയുണ്ട്. ഈ സമീപനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് വ്യക്തമാക്കി. ഒറ്റപ്പെട്ട ചില സ്‌കൂള്‍ മനേജ്‌മെന്റുകള്‍ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തോട് നിസഹകരിക്കുന്നതായും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സ്‌കൂള്‍ വികസനത്തിന് പി.ടി.എയും നാട്ടുകാരും നടത്തുന്ന ശ്രമങ്ങളോട് മാനേജ്‌മെന്റ് മുഖംതിരിഞ്ഞ് നില്‍ക്കുന്നതായാണ് ആക്ഷേപം.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി ജയബാലന്‍, ടി.ടി റംല സംസാരിച്ചു. ഡി.ഇ.ഒമാര്‍, എ.ഇ.ഒമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് ജീവനക്കാര്‍, എസ്.എസ്.എ, ആര്‍.എം.എസ്.എ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."