HOME
DETAILS

ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള പദ്ധതി തയാറാക്കിയത് സവര്‍ക്കറെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി

  
backup
May 28 2019 | 21:05 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%ae%e0%b4%a4%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

റായ്പൂര്‍: ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം തങ്ങളുടെ മാര്‍ഗദര്‍ശിയായി കാണുന്ന വീര്‍ സവര്‍ക്കറെ (വിനായക് ദാമോദര്‍ സവര്‍ക്കര്‍) ചൊല്ലി കോണ്‍ഗ്രസ്-ബി.ജെ.പി വാഗ്വാദം.
രാജ്യത്തെ വിഭജിക്കുകയെന്ന പദ്ധതിക്ക് ആദ്യം രൂപം നല്‍കിയത് വീര്‍ സവര്‍ക്കര്‍ ആയിരുന്നുവെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗല്‍ പറഞ്ഞു. സവര്‍ക്കര്‍ മുന്നോട്ടുവച്ച പദ്ധതി നടപ്പാക്കുന്നതിന് മാത്രമാണ് മുഹമ്മദലി ജിന്ന പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ സവര്‍ക്കറെക്കുറിച്ചുള്ള ചരിത്ര സത്യങ്ങള്‍ വളച്ചൊടിക്കുകയാണ് ആരോപണത്തിലൂടെ മുഖ്യമന്ത്രി ചെയ്തതെന്ന് ബി.ജെ.പി നേതാവും ഛത്തിസ്ഗഡ് മുന്‍ മുഖ്യമന്ത്രിയുമായ രമണ്‍ സിങ് പറഞ്ഞു.
മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുകയെന്ന ആശയം ആദ്യമായി നടപ്പാക്കിയത് സവര്‍ക്കറായിരുന്നു. ഇത് നടപ്പാക്കിയത് ജിന്നയാണ്. ഇത് ചരിത്ര സത്യമാണ്. ഒരാള്‍ക്കുപോലും ഇത് നിഷേധിക്കാനാകില്ലെന്നും മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയുള്ള ആസൂത്രിതമായ നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് രമണ്‍ സിങ് ആരോപിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു സവര്‍ക്കറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  25 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago