രാമന്തളിക്കാര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരേ സമരം നടത്തുന്നവരെ കരിനിയമം അടക്കമുള്ള കള്ളക്കേസുകള്‍ ചേര്‍ക്കാന്‍ നീക്കം നടത്തുന്നതില്‍ പ്രതിഷേധിച്ച് ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
പയ്യന്നൂര്‍ ബി.കെ.എം ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ അണിനിരന്നു. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ സമരങ്ങളെ അടിച്ചൊതുക്കാനുള്ള നീക്കം ഭരണകൂട ധിക്കാരമാണെന്നും ജനകീയ സമരം നടത്തുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന പ്രവണത നല്ലതല്ലെന്നും അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ ആര്‍. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. ഡി.കെ ഗോപിനാഥ്, എസ്. ഷുക്കൂര്‍ ഹാജി, ഗംഗാധരന്‍ കാളീശ്വരം, പി.പി ദാസന്‍, പി.പി അബൂബക്കര്‍, പി.വി ഹസന്‍കുട്ടി, എ.വി തമ്പാന്‍, എന്‍.കെ ഭാസ്‌കരന്‍, കെ. ചന്ദ്രാംഗദന്‍, സതീശന്‍ കാര്‍ത്തികപ്പള്ളി, സജീര്‍ ഇക്ബാല്‍, കെ.പി രാജേന്ദ്രന്‍, വിനോദ് കുമാര്‍ രാമന്തളി സംസാരിച്ചു. പി.കെ നാരായണന്‍, ചന്ദ്രന്‍ കൊടക്കല്‍, എം. പത്മനാഭന്‍, കെ.എം അനില്‍കുമാര്‍, പി.പി നാരായണി, ബീന രമേശന്‍, നളിനി ശ്രീധരന്‍ നേതൃത്വം നല്‍കി. ജന ആരോഗ്യ സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സമരം 72ാം ദിവസത്തിലേക്ക് കടന്നു. സമരപന്തലില്‍ പ്രിയേഷ് കക്കോപ്രത്തിന്റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ട്രേഡ് യൂനിയന്‍ നേതാവ് ഗ്രോ വാസു, ദേശീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് വിളയോട് ശിവന്‍കുട്ടി എന്നിവര്‍ ഇന്നു വൈകുന്നേരം 5.30ന് സമരപന്തല്‍ സന്ദര്‍ശിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."