HOME
DETAILS
MAL
ജലന്ധര്‍ ബിഷപ്പ് കേസ്: സര്‍ക്കാറിന് ദേശീയ വനിതാ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം
backup
September 11 2018 | 06:09 AM
ന്യൂഡല്‍ഹി: സര്‍ക്കാറിന് ദേശീയ വനിതാ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ കുറ്റപ്പെടുത്തി. പി.സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ നടപടിയെടുത്തില്ല. കേരളത്തിലെ നിയമ സംവിധാനത്തില്‍ ഗുരുതരമായ പാളിച്ചയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയ ശേഷം കൂടിക്കാഴ്ച നടത്തുമെന്ന് അവര്‍ വ്യക്തമാക്കി.
പി.കെ ശശിക്കെതിരായ ആരോപണത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."