ജില്ലാ രജിസ്ട്രാരുടെ നടപടി അധികാര ദുര്‍വിനിയോഗം: ആധാരം എഴുത്ത് അസോസിയേഷന്‍
കല്‍പ്പറ്റ: ജില്ല രജിസ്ട്രാര്‍ സ്വയം ആധാരമെഴുതിയതും പൊതുജനങ്ങളോട് സ്വയം ആധാരമെഴുതാന്‍ ആഹ്വാനം ചെയ്ത നടപടിയും പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ ആധാരം എഴുത്ത് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഈ നടപടി ധിക്കാരപരവും അധികാര ദുര്‍വിനിയോഗവുമാണ്.
സ്വയം ആധാരമെഴുതാം എന്ന നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. അദ്ദേഹം എഴുതിയെന്ന് പറയുന്ന ആധാരം മതിയായ ഫെയര്‍വാല്യു ചേര്‍ക്കാതെയാണ് എഴുതിയതെന്നും ഇവര്‍ ആരോപിച്ചു. നിലവില്‍ ആധാരമെഴുത്തുകാര്‍ക്ക് ആധാരം എഴുതാന്‍ നിയമ തടസമില്ലെന്നിരിക്കെ മുഴുവന്‍ ആളുകളെയും സ്വയം ആധാരമെഴുതാന്‍ പ്രേരിപ്പിക്കുന്ന ജില്ലാ രജിസ്ട്രാര്‍ ആധാരമെഴുത്തുകാരുടെ തൊഴിലിന്മേല്‍ കടന്നുകയറ്റം നടത്തുകയാണ്. ബന്ധപ്പെട്ട വകുപ്പിലെ ആരെങ്കിലും സ്വയം ആധാരമെഴുതിയാല്‍ അവര്‍ക്ക് ശമ്പളം കൊടുക്കില്ലെന്നും വകുപ്പില്‍ നിന്ന് വിരമച്ചവര്‍ ആധാരം എഴുതിയാല്‍ അവര്‍ക്ക് പെന്‍ഷന്‍ നല്‍കില്ലെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞിട്ടുണ്ട്.
രജിസ്ട്രാര്‍ ആധാരമെഴുത്തുകാരോടുള്ള പ്രതികാര നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകും. സംസ്ഥാന സെക്രട്ടറി കെ.ജെ ക്ലെമന്റ്, ജില്ല പ്രസിഡന്റ് പി.എം തങ്കച്ചന്‍, സെക്രട്ടറി പി.കെ രാജന്‍, ട്രഷറര്‍ വി.കെ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."