ശശിക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി
കൊച്ചി: പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി. സി.പി.എം അന്വേഷണ കമീഷന് അംഗം ശ്രീമതി ടീച്ചര്‍ക്ക് നല്കിയ മൊഴിയിലാണ് പരാതിക്കാരി ഇക്കാര്യം ആവര്‍ത്തിച്ചത്. ഫോണ്‍ വഴിയാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും പി.കെ ശശിക്കെതിരെ സംഘടനാ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടതായാണ് വിവരം.
എ.കെ ബാലനാണ് പി.കെ ശശിയുടെ മൊഴി എടുത്തത്. അന്വേഷണ കമീഷന് റിപ്പോര്‍ട്ട് ഉടന്‍ സി.പി.എം സംസ്ഥാന കമ്മറ്റിക്ക് കൈമാറും.
ഈ മാസം 25ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന് കമ്മീഷന് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംഘടനാ പരിപാടികളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും പി.കെ ശശിയോട് വിട്ടുനില്കാനും സി.പി.എം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."