HOME
DETAILS
MAL
ഓട്ടിസം: പരിശീലന പദ്ധതി നാളെ
backup
May 10 2017 | 20:05 PM
കല്‍പ്പറ്റ: ഓട്ടിസമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നല്‍കിവരുന്ന പരിശീലന പദ്ധതിയുടെ നാലാം ഘട്ടം 'എന്റെ കുട്ടി, എന്റെ അഭിമാനം' എന്ന പരിപാടി വെള്ളി, ശനി ദിവസങ്ങളില്‍ കല്‍പ്പറ്റ ഗവ. എല്‍.പി സ്കൂളില്‍ നടക്കും.
വെള്ളിയാഴ്ച രാവിലെ 10ന് വയനാട് എസ്.എസ്.എ പ്രൊജക്ട് ഓഫിസര്‍ ജി.എന്‍ ബാബു രാജ് ഉദ്ഘാടനം ചെയ്യും. ചികിത്സാ നിര്‍ദേശങ്ങള്‍, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും യോഗ, നിര്‍ദേശങ്ങളടങ്ങിയ കൈ പുസ്തക വിതരണം, കുട്ടികളും രക്ഷിതാക്കളും പാലിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങളും രക്ഷിതാക്കളുടെ സമ്മര്‍ദ്ദം കുറക്കാനുള്ള നിര്‍ദേശങ്ങളും ചടങ്ങില്‍ സംഘടിപ്പിക്കും.
ബുക്കിങ്ങിനും വിവരങ്ങള്‍ക്കും ഫോണ്‍: 9961756214.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."