ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താം, അടുക്കളയില്‍ നിന്നുതന്നെ...
കൊച്ചി: ഭക്ഷ്യവസ്തുക്കളിലെ മായം ശാസ്ത്രീയമായി കണ്ടെത്താനുള്ള ലളിതമായ മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന വിഡിയോ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ച് ലോക ഭക്ഷ്യദിനാചരണം വ്യത്യസ്തമാക്കിയിരിക്കുകയാണ് കേരള ഫിഷറീസ്‌സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്)ഫുഡ് സയന്‍സ് വിദ്യാര്‍ഥികള്‍.
മുളക്, മല്ലി, തേന്‍, നെയ്യ്, മഞ്ഞള്‍ പൊടി, വെളിച്ചണ്ണ തുടങ്ങി മലയാളിയുടെ അടുക്കളയിലെ നിത്യവിഭവങ്ങളെല്ലാം മായം കലര്‍ന്നതാണോ എന്ന് തിരിച്ചറിയുന്നത് എങ്ങിനെയെന്ന് വിശദമാക്കുന്നതാണ് എട്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ഈ വിഡിയോ. കുഫോസിലെ ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പില്‍ എം.എസ്.സി ഫുഡ് സയന്‍സ് കോഴ്‌സിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളാണ് ഇത് തയാറാക്കിയത്.
വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ നിന്ന് തന്നെ തന്നെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം അറിയാനും മായം കലര്‍ന്നിട്ടുണ്ടോ എന്ന് കണ്ടെത്താനും കഴിയുന്ന ലളിതമായ മാര്‍ഗങ്ങളാണ് വിഡിയോയയില്‍ വിശദീകരിക്കുന്നത്. വിഡിയോ പ്രകാശനം കുഫോസ് ഭരണസമിതി യോഗത്തില്‍ വൈസ് ചാന്‍സലര്‍ ടിങ്കു ബിശ്വാള്‍ നിര്‍വഹിച്ചു. കുഫോസിന്റെ യൂട്യൂബ് ചാനലില്‍ പൊതുജനങ്ങള്‍ക്ക് വിഡിയോ കാണാം. (വേേു:്യെീൗൗേ.യലഃൃജദഒഛഘ7രഷഝ ) വീം ീേ ളശിറ ളീീറ മറൗഹലേൃമശേീി മ ്യേീൗൃ വീാല എന്ന് യൂ ട്യൂബ് ചാനലില്‍ സേര്‍ച്ച് ചെയ്താല്‍ ഫിലിമിന്റെ ലിങ്ക് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."