പഞ്ചാബ് ബാങ്ക് തട്ടിപ്പ്: ഇ.ഡിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മെഹുല്‍ ചോക്സി
സെന്റ് ജോണ്‍സ്: തനിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്സി. തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത് അനധികൃതമായാണെന്നും ചോക്സി പറഞ്ഞു.
നീരവ് മോദിക്കൊപ്പം പഞ്ചാബ് ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച് വിദേശത്തേക്ക് കടന്ന മെഹുല്‍ ചോക്സിയിപ്പോള്‍ ആന്റിഗ്വയിലാണ്.
തന്റെ പാസ്പോര്‍ട്ട് റദ്ദാക്കുന്നതു തടയാന്‍ ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ട് ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് എന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയതെന്ന് റീജ്യണല്‍ പാസ്പോര്‍ട്ട് സെന്റര്‍ മറുപടി പറയുന്നില്ലെന്നും ചോക്സി പറഞ്ഞു. രാജ്യത്തിന് ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് എനിക്ക് മെയില്‍ വന്നതും പാസ്പോര്‍ട്ട് റദ്ദാക്കിയതും. എന്നാല്‍ എങ്ങനെയാണ് ഞാന്‍ രാജ്യത്തിന് ഭീഷണിയാവുന്നതെന്ന് അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."