ഉദ്യോഗസ്ഥര്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണം: ടി.കെ ജോസ്
കല്‍പ്പറ്റ: ജില്ലയുടെ സമഗ്ര വികസനത്തിനായി ഉദ്യോഗസ്ഥര്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് പറഞ്ഞു.
കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് ജീവനക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേലധികാരികള്‍ക്ക് മുന്‍പില്‍ പുതിയ വികസന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയും. മറ്റു വകുപ്പുകളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഓരോ വകുപ്പ് തലവന്‍മാരും അറിഞ്ഞിരിക്കണം. ജില്ലയുടെ വെബ്‌സൈറ്റും വകുപ്പുകളുടെ വെബ്‌സൈറ്റും ദിവസവും അപ്‌ഡേററ് ചെയ്യണം.
കാര്‍ഷിക രംഗത്ത് കുതിച്ചുചാട്ടത്തിന് പദ്ധതി ആവിഷ്‌കരിക്കണം. തെരുവുനായകളെ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ കാര്യക്ഷമമാക്കണം.
പേവിഷബാധ ഇല്ലാത്ത ജില്ലായായി വയനാടിനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി, ജില്ലാ പൊലിസ് മേധാവി രാജ്പാല്‍മീണ, സബ്കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ എന്‍ സോമസുന്ദരലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."