HOME
DETAILS

നിര്‍മാണ സാമഗ്രികളും ഉദ്യോഗസ്ഥരുമില്ല; പരാതിയുമായി ജനപ്രതിനിധികള്‍

  
backup
May 10 2017 | 20:05 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%b8%e0%b4%be%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%89%e0%b4%a6


കല്‍പ്പറ്റ: ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ മതിയായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാലും നിര്‍മാണ സാമഗ്രികളുടെ ക്ഷാമം കാരണവും യഥാസമയത്ത് നടപ്പാക്കാനാവാത്ത അവസ്ഥ ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുവെന്ന് ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ ജില്ലയുടെ ചാര്‍ജ് ഓഫിസറായി നിയമിക്കപ്പെട്ട തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസിനു മുന്നില്‍ പരാതിപ്പെട്ടു.
ജില്ലയുടെ ചുമതല ഏറ്റെടുത്തതിന് ശേഷം ടി.കെ ജോസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പരാതികള്‍ ഉയര്‍ന്നത്. പരാതികേട്ട അദ്ദേഹം. വയനാട്, കാസര്‍കോഡ്, ഇടുക്കി ജില്ലകളിലെ ബി.ഡി.ഒമാരില്ലാത്ത ബ്ലോക്കുകളിലും അസി.എക്‌സിക്യൂട്ടിവ് ഓഫിസര്‍മാരില്ലാത്ത ഗ്രാമപഞ്ചായത്തുകളിലും ഇവരുടെ നിയമനത്തിന് ഏറ്റവും മുന്തിയ പരിഗണന നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയോട് അഭ്യര്‍ഥിക്കുമെന്ന് യോഗത്തെ അറിയിച്ചു. ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ ലിസ്റ്റ് ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിനാല്‍ ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടുകിടക്കുകയാണെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു.
പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ നിര്‍മാണ വസ്തുക്കള്‍ അമിതവില ഈടാക്കുകയാണ്. കര്‍ണാടകയില്‍ നിന്നും അന്യജില്ലയില്‍ നിന്നും കൊണ്ടുവരുന്ന നിര്‍മാണ വസ്തുക്കള്‍ക്ക് വന്‍വിലയാണ് നല്‍കേണ്ടി വരുന്നത്. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി പരിഹാര നടപടികള്‍ ആലോചിക്കാമെന്ന് ടി.കെ ജോസ് ഉറപ്പ് നല്‍കി. വയനാട്ടില്‍ നെല്‍കൃഷി തിരിച്ചു കൊണ്ടുവരാന്‍ ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതികളില്‍ മുന്‍ഗണന നല്‍കിയതായി ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ അറിയിച്ചു. തൃശൂരിലെ അടാട്ട് അരി മാതൃകയില്‍ കേരളത്തിലും പുറത്തും വിപണി കണ്ടെത്താന്‍ കഴിയുന്ന വിധം വയനാടന്‍ അരി ബ്രാന്‍ഡ് ചെയ്യാനുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ ടി.കെ ജോസ് ആവശ്യപ്പെട്ടു. വയനാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥ പ്രത്യേകതകളും ഉള്‍ക്കൊള്ളുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ടി.കെ ജോസ് പറഞ്ഞു.
 പദ്ധതികള്‍ കഴിയുന്നതും ജില്ലാ ആസൂത്രണയോഗങ്ങളില്‍ തന്നെ തീരുമാനിക്കണം. വിവിധ വകുപ്പുകളുടെ പൊതു മാര്‍ഗ നിര്‍ദേശങ്ങള്‍ ജില്ലയുടെ ആവശ്യത്തിനനുസരിച്ച് അനിവാര്യത ബോധ്യപ്പെടുത്തി മാറ്റം വരുത്താം. ബ്രഹ്മഗിരി പോലുള്ള മാംസ സംസ്‌കരണ കേന്ദ്രത്തിലേക്ക് കന്നുകാലികളെ ആന്ധ്രയില്‍ നിന്നാണ് ഇപ്പോള്‍ കൊണ്ടുവരുന്നത്. വയനാട്ടില്‍ നിന്നുതന്നെ ഇവ ലഭ്യമാക്കാനുള്ള പദ്ധതികളാണ് വേണ്ടത്. പാല്‍, പച്ചക്കറി ഉല്‍പാദനത്തില്‍ ജില്ല സ്വയം പര്യാപ്തത നേടണം. വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കാന്‍ എല്ലാ കാലത്തും ആഴ്ച ചന്തകള്‍ വ്യാപകമാക്കണം. ചക്ക മൂല്യവര്‍ധിത ഉല്‍പന്നമാക്കാന്‍ വികസിത രാജ്യങ്ങളിലെ മൂന്ന് സര്‍വകലാശാലകളില്‍ ഗവേഷണം നടക്കുന്നുണ്ട്. വയനാടിന് ഈ രംഗത്ത് വഴികാട്ടാനാവും. എല്ലാ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളിലും മാലിന്യങ്ങളില്‍ പ്ലാസ്റ്റിക് വേര്‍തിരിക്കല്‍ സംവിധാനം ഏര്‍പ്പെടുത്തും.
സംസ്ഥാനത്തിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പഞ്ചായത്ത് ചെലവില്‍ ഒരു ഡോക്ടറെയും നഴ്‌സിനെയും നിയമിക്കുന്ന കാര്യം പരിഗണനയിലാണ്. നടപ്പ് സാമ്പത്തിക വര്‍ഷം സ്പില്‍ ഓവര്‍ പദ്ധതികള്‍ അനുവദിക്കാത്തതിനാല്‍ ഡിസംബറിനകം തന്നെ പദ്ധതിയുടെ 70 ശതമാനവും ചെലവഴിക്കണമെന്നും ടി.കെ ജോസ് പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, സബ്കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ എന്‍ സോമസുന്ദരലാല്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago