അധികാരത്തിലെത്തിയാല്‍ കാര്‍ഷിക നിയമം എടുത്തുകളയും, പത്ത് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍; ബീഹാറില്‍ പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം
പട്ന: വരാനിരിക്കുന്ന സംസഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി മഹാസഖ്യം. കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ (ആര്.ജെ.ഡി), ഇടത് സഖ്യമാണ് ശനിയാഴ്ച രാവിലെ പ്രകടന പത്രിക പുറത്തിറക്കിയത്.
മഹാസഖ്യം വിജയിച്ചാല്‍ ആദ്യ നിയമസഭാ യോഗത്തില്‍ തന്നെ പത്ത് ലക്ഷം യുവാക്കള്‍ക്ക് ജോലി നല്‍കും.സര്‍ക്കാര്‍ ജോലിക്കുള്ള അപേക്ഷ സൗജന്യമായി നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രത്തിലേക്കുള്ള യാത്രാ ചെലവ് നല്‍കുമെന്ന് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ തേജ്വസി യാദവ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ കേന്ദ്രം പാസ്സാക്കിയ മൂന്ന് കാര്‍ഷിക വിരുദ്ധ നിയമങ്ങളും റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
ബി.ജെ.പിക്കെതിരെയും അദ്ദേഹം രൂക്ഷപരിഹാസവുമായി രംഗത്തെത്തി. മൂന്ന് സഖ്യങ്ങളിലാണ് ബി.ജെ.പി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.ഒന്ന് ജനതാ ദളുമായി (യുണൈറ്റഡ്) ചേര്‍ന്ന്, അത് ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും, മറ്റൊന്ന് ലോക് ജനശക്തി പാര്‍ട്ടിയുമായി (എല്‍.ജെ.പി) അതും ആളുകള്‍ മനസ്സിലാക്കിയിട്ടുണ്ട്. മൂന്നാമത്തേത് ''ഒവൈസി സാഹിബിനൊപ്പം'', എന്നായിരുന്നു സുര്‍ജേവാല പറഞ്ഞത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മസ്കൂര്‍ ഉസ്മാനിക്കെതിരെ ബിജെപി എംപി ഗിരിരാജ് സിംഗ് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെയും സുര്‍ജേവാല രംഗത്തെത്തി. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി വിദ്വേഷ ഫാക്ടറിയില്‍ നിന്നും ബിജെപി വിവാദങ്ങള്‍ സൃഷ്ടിച്ചെടുക്കുകയാണെന്നായിരുന്നു സുര്‍ജേവാല പറഞ്ഞത്.
ഒക്ടോബര്‍ 28 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 243 സീറ്റുകളിലായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഈ ആഴ്ച മഹാസഖ്യം പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."