HOME
DETAILS

ജനസംഖ്യാ നിയന്ത്രണത്തിന് നിയമനിര്‍മാണം: ഹരജിയില്‍ കേന്ദ്ര അഭിപ്രായം തേടി കോടതി

  
backup
May 29 2019 | 14:05 PM

population-problom-new-issue-in-delhi-high-court

ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരാന്‍ നിയമനിര്‍മാണം നടത്തണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം തേടി. സപ്തംബര്‍ 3ന് വീണ്ടും കേസ് പരിഗണിക്കും മുമ്പ് നിലപാട് അറിയിക്കാനാണ് ചീഫ് ജസ്റ്റിസ് രാജേന്ദ്രമോനോന്‍, ജസ്റ്റിസ് ബ്രിജേഷ് സേത്തി എന്നിവരടങ്ങിയ ബെഞ്ച് ആഭ്യന്തരമന്ത്രാലയം നിയമകമ്മിഷന്‍ എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ജനസംഖ്യ തൊഴിലില്ലായ്മക്കും മലിനീകരണത്തിനും കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനും കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ ഹരജി നല്‍കിയിരിക്കുന്നത്.
ജനസംഖ്യാനിയന്ത്രണവുമായി ബന്ധപ്പെട്ട ജസ്റ്റിസ് വെങ്കട ചെല്ലയ്യ അധ്യക്ഷനായ എന്‍.സി.ആര്‍.ഡബ്ല്യൂ.സി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരാന്‍ ഭരണഘടനയിലെ 47എ വകുപ്പ് ഭേദഗതി ചെയ്യണമെന്ന് രണ്ടു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം എന്‍.സി.ആര്‍.ഡബ്ല്യൂ.സി ശുപാര്‍ശ ചെയ്തതാണ്. 125 തവണ ഈ വകുപ്പ് ഭേദഗതി ചെയ്തിട്ടും ജനസംഖ്യാനിയന്ത്രണത്തിനായുള്ള നിയമഭേദഗതിയുണ്ടായില്ല. ജനസംഖ്യ നിയന്ത്രിച്ചാല്‍ രാജ്യത്തെ 50ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും ഹരജിക്കാരന്‍ വാദിക്കുന്നു.
സര്‍ക്കാര്‍ ജോലി, വോട്ടവകാശം, സ്വത്തിനുള്ള അവകാശം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം, സൗജന്യ നിയമസഹായത്തിനുള്ള അവകാശം, സബ്‌സിഡി തുടങ്ങിയവ ലഭിക്കുന്നതിന് ഒരു ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ മാത്രമേ പാടുള്ളൂ എന്ന മാനദണ്ഡമുണ്ടാക്കണം. ജനസംഖ്യ കൂടുന്നത് അഴിമതി, അക്രമം, ബലാത്സംഗം തുടങ്ങിയവയുണ്ടാക്കുന്നുണ്ടെന്നും ജനസംഖ്യാ നിയന്ത്രണമില്ലാതെ ശുചിത്വ ഇന്ത്യ, പെണ്‍ഭ്രൂണഹത്യക്കെതിരായ കാംപയിനുകളൊന്നും ഫലപ്രദമാകില്ലെന്നും ഹരജിയില്‍ അവകാശപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago