ലേബര്‍ കോ-ഓപറേറ്റിവ് സൊസൈറ്റി പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു
എടപ്പാള്‍: സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊല്‍പ്പാക്കരയില്‍ നിര്‍മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ലേബര്‍ കോഓപറേറ്റിവ് സൊസൈറ്റി പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു.
ഊരാളുങ്കല്‍ ലേബര്‍ കോഓപറേറ്റിവ് സൊസൈറ്റി എന്‍ജിനീയര്‍ റോഹന്‍ പ്രഭാകര്‍, ആര്‍കിടെക്റ്റ് അലന് സാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. പ്രദേശത്തേക്ക് നിര്‍മാണ സാമഗ്രികള്‍ കൊണ്ടണ്ടുവരുന്നതിന് വലിയ വാഹനങ്ങള്‍ എത്തിച്ചേരാനുള്ള റോഡ് സൗകര്യമില്ലാത്തതാണ് നിലവിലെ പ്രതിസന്ധി.
ഇക്കാര്യം പഞ്ചായത്ത് അധികൃതരും സൊസൈറ്റി ഭാരവാഹികളും മന്ത്രി കെ.ടി ജലീലിന്റെ ശ്രദ്ധയില്പെടുത്തിയിട്ടുണ്ടണ്ട്. റോഡ് നിര്‍മാണത്തിനായി എം.എല്‍.എ ഫണ്ടണ്ടില്നിന്നു തുക വകയിരുത്തി പ്രശ്നത്തിനു പരിഹാരം കാണാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. റോഡ് യാഥാര്‍ഥ്യമാകുന്നതോടെ മഴക്കാലത്തും വാഹനങ്ങള്‍ എത്തിച്ച് നിര്‍മാണം നടത്താനാകുമെന്നാണു കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."