തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്: ഇടനിലക്കാരന് പ്രകാശ് തമ്പി അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ഇടനിലക്കാരനായ പ്രകാശ് തമ്പി അറസ്റ്റില്‍. 25 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്തുനിന്നും കൊണ്ടു വന്നിട്ടുണ്ടെന്നും ഡി.ആര്.ഐ കണ്ടെത്തി. പ്രകാശ് തമ്പി വാഹന അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജറായിരുന്നു.
ഒളിവിലായ അഭിഭാഷകന് ബിജു മനോഹര്‍, മുഖ്യ പങ്കാളിയായ വിഷ്ണു, ഇവരില്‍ നിന്ന് സ്വര്‍ണം വാങ്ങി വില്‍ക്കുന്ന ജ്വല്ലറി ഡയറക്ടര്‍ മുഹമ്മദാലി, മാനേജര്‍ മലപ്പുറം സ്വദേശി ഹക്കീം എന്നിവരെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വിഷ്ണുവിന്റെ സഹായി പ്രകാശന് നാലുതവണ സ്വര്‍ണം കടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടത്തുന്ന മലപ്പുറം സ്വദേശി ഹക്കിം ബിജുവിന്റെ പക്കല്‍ നിന്ന് 25 കിലോ സ്വര്‍ണം വാങ്ങിയിട്ടുണ്ടെന്നും സൂചന ലഭിച്ചു. അഭിഭാഷകനായ ബിജു മനോഹര്‍ കൈമാറുന്ന സ്വര്‍ണം കള്ളക്കടത്ത് സംഘത്തിന് എത്തിക്കുന്നത് പ്രകാശാണ്. നിരവധി തവണ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ട് പ്രകാശ്. സ്ത്രീകള്‍ കള്ളക്കടത്ത് നടത്തുമ്പോള്‍ സ്വര്‍ണം കൈമാറുന്നത് പ്രകാശിനാണ്. ഇയാളെ കോടതി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."