പ്രളയ സെസ് ചുമത്തുന്നത് ജൂലൈ ഒന്നിലേക്കു നീട്ടി
തിരുവനന്തപുരം: പ്രളയ സെസ് പ്രാബല്യത്തില്‍ വരുന്നത് ജൂലൈ ഒന്നിലേയ്ക്കു നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സെസിനുമേല്‍ നികുതി ഈടാക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ തീരുമാനം. ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശയോടെ യുക്തമായ ക്രമീകരണങ്ങള്‍ വരുത്തിയ ശേഷമായിരിക്കും സെസ് പിരിവ് ആരംഭിക്കുക. സാവകാശം വേണമെന്ന ആവശ്യം വ്യാപാരികളും ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് സെസ് പ്രാബല്യത്തില്‍ വരുന്നത് ജൂലൈ ഒന്നിലേയ്ക്കു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഒരുശതമാനം പ്രളയസെസ് ജൂണ്‍ ഒന്നുമുതല്‍ പിരിക്കാന്‍ 27നായിരുന്നു വിജ്ഞാപനമിറങ്ങിയത്. ഉല്പന്നങ്ങള്ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമാണ്. രണ്ടുവര്‍ഷം കൊണ്ട് 1000 കോടി വരുമാനം ലക്ഷ്യമിട്ടാണ് പ്രളയസെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രളയബാധിത ഗ്രാമങ്ങളുടെ അടിസ്ഥാനസൗകര്യവികസനമാണ് സെസ് ഏര്‍പ്പെടുത്തിയതിന്റെ ലക്ഷ്യം.
അതേ സമയം സെസിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് നടത്താനിരുന്ന താലൂക്ക്തല ധര്‍ണ ജൂലൈ ഒന്നിലേക്കു മാറ്റിയതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."