പള്ളിക്കലില്‍ കിടപ്പിലായവര്‍ക്ക് ആനന്ദം പകര്‍ന്ന് സ്‌നേഹ സ്പര്‍ശം
പള്ളിക്കല്‍: അപകടവും രോഗവും കാരണം കിടപ്പിലായ രോഗികള്‍ക്കായി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സ്‌നേഹസ്പര്‍ശം പരിപാടി രോഗത്താല്‍ വിശമത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും ആനന്ദവും പകര്‍ന്നു.
രോഗികളും പരിചാരകരും സംഘടാനാ പ്രവര്‍ത്തകരുമുള്‍പ്പെടെ 350ഓളം പേരാണ് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെ നടന്ന സംഗമത്തില്‍ പങ്കാളികളായത്. ഇരിക്കാന്‍ കഴിയാത്തവര്‍ക്കായി കട്ടിലും ബെഡും ഒരുക്കിയിരുന്നു. വിവിധ ആല്‍ബങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ച യുവ ഗായകന്‍ ഇസ്മാഈല്‍ വഫ ഉള്‍പ്പെടെയുള്ള ഗായകര്‍ സദസിലേക്കിറങ്ങി ഗാനങ്ങള്‍ ആലപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മിഥുന അധ്യക്ഷയായി. ഡോ. ഹബീബ് ക്ലാസെടുത്തു. പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഇ സുരയ്യ, ഡോ. അനശ്വര, എച്ച്.ഐ ശ്രീജാ നോബിള്‍, അസി. എച്ച്.ഐ.എ യു മുഹമ്മദ് റഊഫ്, എ.കെ അബ്ദറഹിമാന്‍, എ.പി ജമീല, എം അബ്ദുല്‍ഖാദര്‍, വഹീദാബാനു, കെ ഖൈറാബി, പി.കെ ഇസ്മാഈല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."