നിഷ്ക്രിയ ആസ്തി വര്‍ധിച്ചതിന് ഉത്തരവാദി മോദിയെന്ന് രഘുറാം രാജന്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്. പാര്‍ലമെന്ററി പാനലിന് മുന്‍പാകെ നല്കിയ റിപ്പോര്‍ട്ടിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്. താന്‍ ആര്.ബി.ഐ ഗവര്‍ണറായിരിക്കെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസില്‍ നിന്ന് ഒരു തരത്തിലുള്ള അന്വേഷണവും നടത്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്ററി പാനലിന് മുന്‍പാകെയാണ് താന്‍ ഇക്കാര്യം അറിയിച്ചിരുന്നത്. വന്‍തുക വായ്പയെടുക്കുന്നവരോട് വലിയതോതിലുള്ള വിശ്വാസമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ വായ്പയെടുത്ത് തിരിച്ചടവില്ലാതെ ഇവ കുമിഞ്ഞുകൂടുകയായിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുകയാണുണ്ടായത്. ഇതോടെ നിഷ്ക്രിയ ആസ്തികള്‍ പെരുകുകയാണുണ്ടായതെന്നും രഘുറാം രാജന് വ്യക്തമാക്കി.
താന്‍ ആര്.ബി.ഐ ഗവര്‍ണറായിരിക്കെയാണ് രാജ്യത്തിന്റെ നിഷ്ക്രിയ ആസ്തി വര്‍ധിച്ചതെന്ന കേന്ദ്ര സര്‍ക്കാരിന്റേയും ബി.ജെ.പിയുടേയും ആരോപണത്തെ അദ്ദേഹം ശക്തമായി എതിര്‍ക്കുകയും ചെയ്തു. വായ്പാ തട്ടിപ്പെടുത്തി മുങ്ങിയവരുടെ പട്ടിക വ്യക്തമാക്കിയിട്ടും എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു. രഘുറാം രാജന് ആര്.ബി.ഐ ഗവര്ണറായിരിക്കെയുണ്ടായ നിഷ്ക്രിയ ആസ്തി 2.83 ലക്ഷം കോടിയായിരുന്നു. ഇപ്പോഴത് 12 ലക്ഷം കോടിയായി ഉയര്‍ന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."