HOME
DETAILS
MAL
ശിക്ഷയില്‍ ഇളവുതേടി അസാറാം ബാപ്പു ഗവര്‍ണര്‍ക്ക് കത്തയച്ചു
backup
September 11 2018 | 17:09 PM
ജെയ്പൂര്‍: ജീവപര്യന്തം ശിക്ഷയില്‍ ഇളവുതേടി വിവാദ ആള്‍ദൈവം അസാറാം ബാപ്പു രാജസ്ഥാന് ഗവര്‍ണര്‍ക്ക് കത്ത് നല്കി. ക്രൂരമായ ശിക്ഷയാണ് തനിക്കെതിരേ വിധിച്ചതെന്നും എന്നാല്‍, തന്റെ പ്രായം പരിഗണിച്ച് ഇളവ് നല്‍കണമെന്നുമാണ് കത്തിലെ ആവശ്യം.
അഞ്ചു വര്‍ഷം മുന്‍പ് ആശ്രമത്തില്‍വച്ച് 16കാരിയായ പെണ്‍കുട്ടിയെ അസാറാം ബാപ്പു പീഡിപ്പിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞ ഏപ്രില്‍ 25നാണ് അദ്ദേഹം ജയിലഴിക്കുള്ളിലായത്.
എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് രാജസ്ഥാന് ഹൈക്കോടതിയില്‍ ജൂലൈ രണ്ടിന് ഹരജി നല്‍കിയെങ്കിലും ഇതുവരെ പരിഗണനക്കെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.
അതേസമയം കത്തിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."