HOME
DETAILS
MAL
നിര്‍ത്തിയിട്ട ബുള്ളറ്റ് ടാങ്കര്‍ പിന്നോട്ടുരുണ്ട് സിലിണ്ടര്‍ ലോറിയിലും കാറിലും ഇടിച്ചു
backup
May 11 2017 | 01:05 AM
തേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സി പ്ലാന്റില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് ടാങ്കര്‍ പിന്നിലേക്കുരുണ്ടു പാര്‍ക്കിങ് ഏരിയയില്‍തന്നെ നിര്‍ത്തിയിട്ടിരുന്ന സിലിണ്ടര്‍ ലോറിയിലും കാറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഐ.ഒ.സി പാര്‍ക്കിങ് ഭാഗത്തെ മതില്‍ തകര്‍ന്നു.
കാര്‍ ചേളാരി- മുണ്ടിയന്‍മാട് റോഡിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ബുള്ളറ്റ് ഫുള്‍ ലോഡിലായിരുന്നു. സിലിണ്ടര്‍ ലോറിയിലും കാറിലുമിടിച്ചു നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
ബുള്ളറ്റ് ടാങ്കറിന്റെ ഇടിയില്‍ കാറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."