HOME
DETAILS

മസാല ബോണ്ട്: ദുരൂഹത നീക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥം

  
backup
May 29 2019 | 20:05 PM

%e0%b4%ae%e0%b4%b8%e0%b4%be%e0%b4%b2-%e0%b4%ac%e0%b5%8b%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9%e0%b4%a4-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95


ലാവ്‌ലിന്‍ കമ്പനിയുമായുള്ള രഹസ്യ ഇടപാടാണ് മസാല ബോണ്ടുകളുടെ അടിസ്ഥാനമെന്ന പ്രതിപക്ഷാരോപണത്തെ പ്രതിരോധിക്കാന്‍ ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ നിരത്തിയ വാദങ്ങളൊന്നും വിശ്വാസയോഗ്യമല്ല. ഇതുസംബന്ധിച്ച അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് അംഗം കെ.എസ് ശബരിനാഥ് ഉയര്‍ത്തിയ സംശയങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടി മന്ത്രിയില്‍ നിന്നുണ്ടായില്ല. പകരം ശബരിനാഥിന്റെ അച്ഛന്‍ പരേതനായ ജി. കാര്‍ത്തികേയനെ ആവശ്യമില്ലാതെ ചര്‍ച്ചയിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു.


പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളും ഇടുക്കി അടക്കമുള്ള എല്ലാ ജലവൈദ്യുത പദ്ധതികളും നവീകരിക്കുന്നതിന്റെ ഭാഗമായി ലാവ്‌ലിനുമായി ജി. കാര്‍ത്തികേയന്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത് ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഐസക്കിന്റെ ഉചിതമല്ലാത്ത പരാമര്‍ശം. ഈ വിഷയത്തില്‍ കാര്‍ത്തികേയന്‍ തെറ്റുകാരനല്ലെന്ന് അന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് നേരെയായിരുന്നു ആരോപണങ്ങളത്രയും വന്നിരുന്നത്.


കൂടുതല്‍ ബോണ്ടുകളിറക്കി 50,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നാണ് മന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് (കിഫ്ബി) മസാല ബോണ്ടുകള്‍ വഴി വിദേശത്ത് നിന്ന് 2,150 കോടി രൂപ സമാഹരിച്ചത് നേരത്തെതന്നെ വിവാദമായിരുന്നു. കാനഡയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടായ സി.ഡി.പി.ക്യുവിനാണ് ബോണ്ടുകള്‍ വിറ്റത്. എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയില്‍ ഏറ്റവുമധികം ഓഹരിപങ്കാളിത്തമുള്ള (20 ശതമാനം) സി.ഡി.പി.ക്യുവിന് ഓഹരി വിറ്റതിലുള്ള ദുരൂഹതയാണ് അന്നും ഇന്നും നീക്കാതെ നില്‍ക്കുന്നത്. ഇതുതന്നെയാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളും. ആരോപണം ഉയര്‍ന്ന വേളയില്‍ മസാല ബോണ്ടുകള്‍ വാങ്ങിയ സി.ഡി.പി.ക്യു കനേഡിയന്‍ സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണെന്നും അവര്‍ക്കുമേല്‍ എസ്.എന്‍.സി ലാവ്‌ലിന് ഒരധികാരവും ഇല്ലെന്നുമായിരുന്നു കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം അന്ന് പറഞ്ഞിരുന്നത്. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനെയാണ് മസാല ബോണ്ടുകള്‍ എന്നത്‌കൊണ്ട് വിവക്ഷിക്കുന്നത്. ഇത്തരം ബോണ്ടുകള്‍ കിഫ്ബി വഴി പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടനിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കഴിഞ്ഞ ആഴ്ച മണിമുഴക്കുകയും ചെയ്തു. ഇത് സി.പി.എമ്മിന്റെ മരണമണിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ പക്ഷം.


ഇടപാടു സംബന്ധിച്ച രേഖകളൊന്നും സര്‍ക്കാര്‍ പുറത്തുവിടാത്തതിനാലാണ് ഇതൊരു രഹസ്യ ഇടപാടാണെന്ന ആക്ഷേപം ശബരിനാഥ് അടിയന്തരപ്രമേയത്തില്‍ ഉന്നയിച്ചത്. മസാല ബോണ്ടും അതിനു പിന്നിലെ ലാവ്‌ലിന്‍ ബന്ധവും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ശബരിനാഥിന്റെ ആവശ്യം പതിവിന് വിപരീതമായി സ്പീക്കര്‍ അനുവദിച്ചത് വിഷയത്തിലെ ദുരൂഹത നീക്കാനും കൂടിയായിരിക്കണമല്ലൊ. എന്നാല്‍, ദുരൂഹത ഇപ്പോഴും ബാക്കിനില്‍ക്കുകയാണ്. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസന നിക്ഷേപങ്ങള്‍ക്കായാണ് മസാല ബോണ്ടുകള്‍വഴി കടമെടുക്കുന്നത്. ഇതിന്റെ ഒരുഗുണം ഇന്ത്യന്‍ രൂപയില്‍തന്നെ ഓഹരി വില്‍പന നടത്തുന്നു എന്നതാണ്. രൂപയുടെ മൂല്യം ഇടിഞ്ഞാലും നിക്ഷേപകര്‍ക്കായിരിക്കും നഷ്ടം സംഭവിക്കുക എന്നതാണ് സര്‍ക്കാര്‍ വാദം. ഇത് അംഗീകരിക്കുമ്പോഴും വിറ്റഴിഞ്ഞ കടപ്പത്രങ്ങള്‍ക്ക് കനത്ത പലിശ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടിവരുന്നു. ഈ യാഥാര്‍ഥ്യം സര്‍ക്കാര്‍ മറച്ചുവെക്കുകയും ചെയ്യുന്നു. മസാല ബോണ്ടിനായി ആദ്യഘട്ടത്തില്‍ ശ്രമം നടത്തിയപ്പോള്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കൂട്ടത്തില്‍ കണ്ണൂര്‍ വ്യവസായ പാര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍, പാര്‍ക്കിന് 12,240 കോടിയുടെ പദ്ധതി ഇപ്പോള്‍ രേഖയില്‍ വന്നിരിക്കുന്നു. ഇത് രേഖയില്‍ എഴുതിച്ചേര്‍ത്തതിന്റെ പിന്നിലും ലാവ്‌ലിനുമായി ബന്ധപ്പെട്ട രഹസ്യ ഇടപാടുണ്ടെന്നാണ് ശബരിനാഥ് തന്റെ അടിയന്തര പ്രമേയത്തില്‍ ശക്തിയായി വാദിച്ചത്. അതിനു വസ്തുനിഷ്ഠമായ മറുപടി മന്ത്രി പറയേണ്ടതായിരുന്നു. പക്ഷെ പറഞ്ഞില്ല. 3,000 കോടി വായ്പയ്ക്ക് 1,000 കോടി പലിശ കൊടുക്കുക എന്നത് കടന്നകൈയായിപ്പോയി. ഇതിനു മാത്രമുള്ള ശേഷി പ്രളയാനന്തര ഖജനാവിനുണ്ടോ


കിഫ്ബിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത് ഇടപാടില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന രഹസ്യമാണ്. കടപ്പത്രങ്ങള്‍ വാങ്ങിയ കനേഡിയന്‍ കമ്പനിക്ക് എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായുള്ള ബന്ധം തന്നെയാണ് ഇതില്‍ പ്രധാനം. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് ലാവ്‌ലിനുമായുള്ള ഇടപാടു വഴി കോടികള്‍ കിട്ടി എന്ന ആരോപണമുയര്‍ന്നത്. ഈ തുക മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കാതിരുന്നതില്‍ പിണറായിക്കു പങ്കുണ്ടെന്നായിരുന്നു ആരോപണം. ആരോപണത്തെതുടര്‍ന്ന് അദ്ദേഹത്തെ പ്രതിയാക്കി കേസെടുത്തെങ്കിലും ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഇതിനെതിരേ സി.ബി.ഐ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതിയുടെ പരിഗണനയിലുമാണ്. ഡി.പി.ക്യൂവില്‍നിന്ന് കൊള്ളപ്പലിശയ്ക്ക് പണം കടമെടുത്തത് ലാവ്‌ലിന്‍ കമ്പനിയെ സഹായിക്കാനും കൂടിയാണെന്നാണ് ഇപ്പോഴത്തെ പ്രധാന ആരോപണം. ബോണ്ടുകള്‍ ആരാണ് വാങ്ങിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കാത്ത സ്ഥിതിക്ക് ഇത്തരം ആരോപണങ്ങള്‍ ഉയരുക സ്വാഭാവികം. കഴിഞ്ഞ തവണ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ഐസക്ക് പറഞ്ഞിരുന്നത് വികസന പദ്ധതികള്‍ക്കുള്ള പണം കിഫ്ബിയില്‍നിന്ന് കണ്ടെത്തുമെന്നായിരുന്നു. അതിന്റെ പിന്നില്‍ കഴുത്തറപ്പന്‍ പലിശ മറഞ്ഞുകിടപ്പുണ്ടെന്ന് ആരും അന്നറിഞ്ഞിരുന്നില്ല. ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ ലഭ്യമാകാത്തതിനെ ശബരിനാഥ് ഉപമിച്ചത് ഇസ്രാഈല്‍ ചാരസംഘടനയായ മൊസാദിനോടാണ്. ഒരു രേഖയും അവിടെനിന്ന് കിട്ടുകയില്ല. നാല് എം.എല്‍.എമാര്‍ കത്തു നല്‍കിയിട്ടും സര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കാന്‍ അനുവദിച്ചതുമില്ല.താഴ്ന്ന റേറ്റിങുള്ള കിഫ്ബിയില്‍ ആരും നിക്ഷേപത്തിന് തയാറാവില്ല. എന്നിട്ടും സി.ഡി.പി.ക്യൂ നിക്ഷേപിക്കാന്‍ തയാറായതിനു പിന്നില്‍ മറനീക്കി പുറത്തുവരാത്ത രഹസ്യമുണ്ടെന്നാണ് പ്രതിപക്ഷാരോപണം. ഇത് വെളിപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അതേപോലെ നേരത്തെ ഇല്ലാതിരുന്ന കണ്ണൂര്‍ വ്യവസായ പാര്‍ക്കിന് 12,240 കോടി രൂപയുടെ പദ്ധതി അവസാന നിമിഷത്തില്‍ മസാല ബോണ്ടില്‍ കയറിക്കൂടിയതെങ്ങനെയെന്ന് വിശദീകരിക്കേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago