ചേലേമ്പ്ര ബാങ്ക് കവര്‍ച്ച; സ്വര്‍ണാഭരണങ്ങള്‍ കോടതി ബാങ്കിനു തിരികെനല്‍കി
മഞ്ചേരി: ചേലേമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നടന്ന കവര്‍ച്ചാ കേസിലെ സ്വര്‍ണാഭരണങ്ങള്‍ ബാങ്കിനു കോടതി തിരികെനല്‍കി.
64 കിലോ സ്വര്‍ണമാണ് മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍നിന്നു ബാങ്ക് അധികൃതര്‍ ഇന്നലെ ഏറ്റുവാങ്ങിയത്.
16 കോടി രൂപയുടെ താല്‍ക്കാലിക ബോണ്ട് വ്യവസ്ഥയിലാണ് സ്വര്‍ണം വിട്ടുനല്‍കിയത്. കേസില്‍ മൂന്നു പ്രതികള്‍ക്കു കോടതി പത്തു വര്‍ഷം തടവ് വിധിച്ചിരുന്നു. ശിക്ഷയ്‌ക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മഞ്ചേരി സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മൂന്നു ദിവസമെടുത്താണ് അളന്നു തിട്ടപ്പെടുത്തിയത്.
ബാങ്ക് അധികൃതരുടെയും കോടതി ജീവനക്കാരുടെയും നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. 2007 ഡിസംബര്‍ 30നാണ് ചേലേമ്പ്ര ബാങ്കില്‍ നാലംഗ സംഘം കവര്‍ച്ച നടത്തിയത്. കോട്ടയം മേലുകാവ് വാണിയംപുരക്കല്‍ ജോസഫ് എന്ന ജെയ്‌സണ്‍, ഒല്ലൂര്‍ കടവൂര്‍ ഷിബു, കൊയിലാണ്ടി മൂടാടി നങ്ങലത്ത് രാധാകൃഷ്ണന്‍, ഭാര്യ കോടഞ്ചേരി കനകേശ്വരി എന്നിവരെയാണ് കേസില്‍ ശിക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."