HOME
DETAILS
MAL
ബാങ്ക് ഓഫ് ബറോഡയ്ക്ക് ആര്.ബി.ഐയുടെ അഞ്ചു കോടി പിഴ
backup
July 25 2016 | 05:07 AM
മുംബൈ: ബാങ്ക് ഓഫ് ബറോഡയ്ക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഞ്ചു കോടി രൂപയുടെ പിഴ. 6000 കോടി രൂപയുടെ ക്രമരഹിത ഇടപാട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്.
ബാങ്കിന്റെ ന്യൂഡല്‍ഹിയിലെ അശോക് വിഹാര്‍ ബ്രാഞ്ചിലാണ് ആര്.ബി.ഐ ഓഡിറ്റര്‍ ക്രമക്കേട് കണ്ടെത്തിയത്. ഇക്കാര്യം അന്വേഷിച്ച സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റും ക്രമക്കേട് ശരിവച്ചിരുന്നു. ഇറക്കുമതിക്കായി 6,100 കോടി രൂപ ഹോങ്കോങിലേക്ക് അയച്ചുവെന്നാണ് ബാങ്ക് രേഖകള്‍. എന്നാല്‍ നടക്കാത്ത ഇടപാടിന്റെ പേരിലാണ് ഇറക്കുമതി പണമിടപാട് നടന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."