HOME
DETAILS

പകുതിയിലേറെ ന്യൂനപക്ഷ മണ്ഡലങ്ങളില്‍ ജയിച്ചത് ബി.ജെ.പി

  
backup
May 29 2019 | 20:05 PM

%e0%b4%aa%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b1%e0%b5%86-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%ae

 


ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ 25 ശതമാനമോ അധിലധികമോ ഉള്ള 79 മണ്ഡലങ്ങളില്‍ 41ലും ജയിച്ചത്് ബി.ജെ.പി. 90 ജില്ലകളിലായുള്ള 79 മണ്ഡലങ്ങളിലെ 41 സീറ്റുകളാണ് ബി.ജെ.പി പിടിച്ചെടുത്തത്. 2014ലെ തെരഞ്ഞെടുപ്പില്‍ ഈ 79ല്‍ 12 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നെങ്കില്‍ ഇത്തവണ അത് ആറായി ചുരുങ്ങി.
2014ല്‍ മറ്റു പാര്‍ട്ടികള്‍ വിജയിച്ച 15 സീറ്റുകള്‍ കൂടി ബി.ജെ.പി ഇത്തവണ അധികമായി പിടിച്ചെടുത്തത്. ഇതില്‍ കൂടുതല്‍ സീറ്റുകളും പശ്ചിമബംഗാളിലാണ്. 2014ല്‍ 34 സീറ്റുകളാണ് ഈ 79ല്‍ നിന്ന് ബി.ജെ.പി നേടിയത്. 2008ല്‍ വികസന പദ്ധതികളും വിദ്യാഭ്യാസ പദ്ധതികളും നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യ യു.പി.എ സര്‍ക്കാര്‍ ഈ 90 ജില്ലകളെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളായി പ്രഖ്യാപിച്ചിരുന്നു. ന്യൂനപക്ഷങ്ങളില്‍ മുസ്‌ലിംകളാണ് ഇവിടെ ഏറ്റവും കൂടുതല്‍.


ലക്ഷദ്വീപ്, ജമ്മുകശ്മിര്‍, അസം, പശ്ചിമബംഗാള്‍, കേരളം, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് മുസ്‌ലിംകള്‍ കൂടുതലുളള ജില്ലകളുള്ളത്. ഗോവ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, കേരളം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ജില്ലകളും ഇക്കൂട്ടത്തിലുണ്ട്. ബി.ജെ.പി മറ്റു പാര്‍ട്ടികളില്‍ നിന്ന് പിടിച്ചെടുത്ത 15 സീറ്റുകളില്‍ ആറെണ്ണം ബംഗാളിലാണ്. ബംഗാളിലെ 18 ന്യൂനപക്ഷ കേന്ദ്രീകൃതമായ മണ്ഡലങ്ങളില്‍ നാലെണ്ണം തൃണമൂലില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു.
ഉത്തര്‍പ്രദേശിലെ 20 ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലങ്ങളില്‍ 2014ല്‍ 19ലും ബി.ജെ.പിയാണ് വിജയിച്ചത്. എന്നാല്‍ ഇത്തവണ അതില്‍ മുറാദാബാദ്, രാംപൂര്‍, ബിജ്‌നോര്‍, അംറോഹ, സഹാറന്‍പൂര്‍, സരസ്വതി സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. ബദായൂന്‍ സീറ്റ് എസ്.പിയില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago