കുവൈത്തിലെ ജി.സി.സി കൂട്ടായ്മയില്‍ ഖത്തറിനൊപ്പം ബഹ്‌റൈനും
മനാമ: ഖത്തറിനെതിരേ പ്രഖ്യാപിച്ച ഉപരോധം തുടരവെ, കുവൈത്തില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളിലെ ഉന്നത സൈനിക കൂട്ടായ്മയില്‍ ബഹ്‌റൈന്‍ പങ്കെടുത്തു.
ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അല്‍ നുഐമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യോഗത്തില്‍ പങ്കെടുത്തത്. ജി.സി.സി രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയുടെ സുരക്ഷ ഉറപ്പാക്കാനായി അംഗരാജ്യങ്ങള്‍ക്കിടയില്‍ സൈനിക സഹകരണം ശക്തിപ്പെടുത്തേണ്ട ആവശ്യകതയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ജി.സി.സി ഉച്ചകോടികളില്‍ ഖത്തറുണ്ടെങ്കില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് നേരത്തെ ബഹ്‌റൈന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, പുതിയ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കാന്‍ സഹായകമാകുമെന്നും അനുരഞ്ജന ശ്രമങ്ങള്‍ക്ക് ശക്തി പകരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."