HOME
DETAILS

ഇടത് ഐക്യം വേണമെന്ന് സി.പി.ഐ

  
backup
May 29 2019 | 20:05 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%90%e0%b4%95%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ഇടതുപക്ഷ സാന്നിധ്യം അഞ്ചുസീറ്റിലൊതുങ്ങിയതിന് പിന്നാലെ രാജ്യത്തെ ഇടത് ഏകീകരണം ആവശ്യമാണെന്ന് വ്യക്തമാക്കി സി.പി.ഐ രംഗത്ത്. നിലവിലെ സാഹചര്യത്തില്‍ ഇടതു മുന്നേറ്റങ്ങളുടെ ഏകീകരണം ആവശ്യമാണ്. മറ്റു ചില ഇടതു പാര്‍ട്ടികളില്‍നിന്ന് ഇതു സംബന്ധിച്ച് അനുകൂല പ്രതികരണം ഉണ്ടായിട്ടുണ്ടെന്നും ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും മുതിര്‍ന്ന നേതാവ് ബിനോയ് വിശ്വം എം.പിയും അഭിപ്രായപ്പെട്ടു. സി.പി.ഐ ദേശീയ നിര്‍വാഹകസമിതി യോഗതീരുമാനങ്ങള്‍ വിശദീരിക്കുകയായിരുന്നു ഇരുവരും.
കോണ്‍ഗ്രസും ഇടതുപക്ഷവും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരുന്ന വിധത്തില്‍ ബി.ജെ.പിക്ക് ബദലായി ഉയര്‍ന്നുവരാന്‍ കഴിഞ്ഞില്ല. എന്നാല്‍, ദീര്‍ഘദൃഷ്ടിയോടെ ഡി.എം.കെ മുന്‍കൈയെടുത്ത് തമിഴ്‌നാട്ടില്‍ പ്രതിപക്ഷ സഖ്യം ഐക്യം ഉണ്ടാക്കാനായി. ഇടതുപക്ഷം അപ്രസസക്തമാവുന്നത് രാജ്യത്തിന്റെ ഭാവിക്ക് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ ഐക്യം അനിവാര്യമാണെന്നും നിര്‍വാഹകസമിതി വിലയിരുത്തിയതായി ഇരുവരും അറിയിച്ചു. ശബരിമല വിഷയം കേരളത്തില്‍ തിരിച്ചടിയുണ്ടാകാന്‍ കാരണമായെന്നും സമിതി വിലയിരുത്തി. 65 മണ്ഡലങ്ങളില്‍ മല്‍സരിച്ച സി.പി.എമ്മിന് മൂന്നുസീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. രണ്ടെണ്ണം തമിഴ്‌നാട്ടിലും ഒന്ന് കേരളത്തിലും. സി.പി.ഐക്കും തമിഴ്‌നാട്ടില്‍ രണ്ടംഗങ്ങളെ വിജയിപ്പിക്കാനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago
No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago
No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago