HOME
DETAILS

ജസ്റ്റിസ് കര്‍ണനെതിരേയുള്ള വിധി നീതി നിഷേധം

  
backup
May 11 2017 | 03:05 AM

adv-a-jayasanker-on-justis-karnan-issue-suprabhaatham

ജസ്റ്റിസ് കര്‍ണനെതിരേയുള്ള കോടതി അലക്ഷ്യ നടപടികള്‍ നമ്മുടെ നീതിന്യായ സംവിധാനത്തിനു വലിയ ക്ഷതമാണ് ഏല്‍പ്പിച്ചിട്ടുള്ളത് . ജനങ്ങള്‍ക്കു നീതിന്യായ വ്യവസ്ഥിതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഇടയാക്കും. ഇവിടെ കോടതി സാധാരണക്കാരനോ, ഒരു രാഷ്ട്രീയക്കാരനോ, സാമൂഹികപ്രവര്‍ത്തകനോ, മതമേലധ്യക്ഷനോ അല്ല, നേരെമറിച്ചു ഭരണഘടനാപരമായ പദവിയലങ്കരിക്കുന്ന അദ്ദേഹം നടത്തിയിട്ടുള്ള പ്രതികരണങ്ങളും പരമോന്നത നീതിപീഠത്തിന്റെ നിലപാടുകളും അതിരുകവിഞ്ഞ പ്രസിദ്ധിയിലും ജുഡീഷ്യറിയെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ അവമമതിപ്പുണ്ടാക്കാനും മാത്രമേ ഉപകരിച്ചുള്ളൂ.


ജസ്റ്റിസ് കര്‍ണന്‍ ആദ്യം മുതലേ ഒരു വിവാദ നായകനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തിയും പലപ്പോഴും അതിരുകടന്നവയുമാണ്. പക്ഷേ പരമോന്നത നീതിപീഠം ഈ വിഷയം കൈകാര്യം ചെയ്തതും തുല്യനിലയില്‍ നിരുത്തരവാദപരമായാണ്. മദ്രാസ് ഹൈക്കോടതിയില്‍നിന്നും കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കു മാറ്റിയ ജസ്റ്റിസ് കര്‍ണന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനു പരാതി അയച്ചതാണ് പ്രശ്‌നത്തിനു തുടക്കമായത്.

അദ്ദേഹത്തിന്റെ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്നു പരിശോധിക്കുന്നതിനു പകരം അദ്ദേഹത്തിനെതിരേ കോടതി യലക്ഷ്യം ചുമത്തുക മാത്രമല്ല, അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ ഭരണനിര്‍വഹണ അധികാരം സുപ്രിം കോടതി തിരിച്ചെടുക്കുകയും ചെയ്തു. ഭരണഘടന അനുസരിച്ചു നിയമിക്കപ്പെട്ട ഒരു ഹൈക്കോടതി ജഡ്ജിയെ ഭരണഘടന അനുസൃതമായി കുറ്റവിചാരണ ചെയ്തു മാത്രമേ സ്ഥാനത്തുനിന്നു നീക്കംചെയ്യാന്‍ കഴിയൂ. ഇപ്രകാരം ഒരു ജഡ്ജിയുടെ ജുഡീഷ്യല്‍ ഭരണനിര്‍വഹണ അധികാരങ്ങള്‍ എടുത്തുമാറ്റാന്‍ സുപ്രിം കോടതിക്ക് അധികാരമുണ്ടോ എന്ന കാര്യം തന്നെ സംശയാസ്പദമാണ്.


കോടതിയലക്ഷ്യ കേസില്‍ ഹാജരാകാത്തതിനെതുടര്‍ന്ന് ജസ്റ്റിസ് കര്‍ണന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് വലിയ വിവാദമായി മാറിയിട്ടുണ്ട്. മാര്‍ച്ച് 31ന് അദ്ദേഹം കോടതിയില്‍ നേരിട്ടു ഹാജരായപ്പോള്‍ വളരെ നാടകീയമായ രംഗങ്ങള്‍ അരങ്ങേറുകയും ചെയ്തു. ഒരു ഘട്ടത്തില്‍ അദ്ദേഹം ഖേദം പ്രകടനംനടത്തിയതാണ്. അത് സ്വീകരിച്ചു നടപടികള്‍ അവസാനിപ്പിക്കാമായിരുന്നു. പക്ഷേ അതുണ്ടായില്ല. സുപ്രിംകോടതി കോടതിയലക്ഷ്യ നടപടി തുടരാനാണ് തീരുമാനിച്ചത്.


ജസ്റ്റിസ് കര്‍ണന്റെ മാനസികാരോഗ്യ നിലയെ സംബന്ധിച്ച് മെയ് ഒന്നിനു സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് അങ്ങേയറ്റം ആശങ്കാജനകമാണ്. അപ്രകാരം ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രിംകോടതിയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്നു വ്യക്തമല്ല. അദ്ദേഹത്തിന് മനോവികല്‍പം ഉണ്ടെന്നു ന്യായാധിപന്മാര്‍ സംശയിച്ചിരിക്കാം. പക്ഷേ വൈദ്യപരിശോധനയ്ക്കു വിധേയനാകാന്‍ ജസ്റ്റിസ് കര്‍ണന്‍ കൂട്ടാക്കിയില്ല. പകരം ചീഫ് ജസ്റ്റിസ് അടക്കമുള്ളവരെ പട്ടികജാതിക്കാര്‍ക്കെതിരേയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം അഞ്ചു വര്‍ഷം വീതം ശിക്ഷിച്ചുകൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്തത്. അതോടെ സുപ്രിം കോടതിയുടെ ക്ഷമനശിച്ചു. രണ്ടാമതൊന്നാലോചിക്കാതെ അദ്ദേഹത്തെ ആറു മാസം വെറും തടവിനു ശിക്ഷിക്കുകയാണ് ചെയ്തത്.


ഈ കേസില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍, സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നിവരൊക്കെ കര്‍ണന്‍ കഠിനമായ ശിക്ഷ അര്‍ഹിക്കുന്നു എന്ന നിലപാടാണ് കൈക്കൊണ്ടത്. അത് ഒരു പരിധിവരെ ശരിയുമാണ്. പക്ഷേ അദ്ദേഹത്തിന് തന്റെ ഭാഗം അവതരിപ്പിക്കുന്നതിന് ന്യായമായ അവസരം ലഭിച്ചോ എന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നു. ജസ്റ്റിസ് കര്‍ണന്‍ കുറ്റം സമ്മതിച്ചിട്ടില്ല. ആ നിലയ്ക്ക് അദ്ദേഹത്തിന് എതിരായ ആരോപണങ്ങള്‍ വിചാരണയിലൂടെ തെളിയിക്കപ്പെടേണ്ടതാണ്. ഇവിടെ വിചാരണ കൂടാതെയാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കോടതി അലക്ഷ്യ നിയമപ്രകാരം പരമാവധി ശിക്ഷയായ ആറു മാസമാണ് വെറും തടവ്. ആ ശിക്ഷ തന്നെ അദ്ദേഹത്തിന് നല്‍കുകയും ചെയ്തിരിക്കുന്നു. ഒരു പ്രതികാര നിര്‍വഹണത്തിന്റെ സ്വാഭവത്തിലൂടെ സുപ്രിംകോടതിയുടെ അധികാരത്തെ വെല്ലുവിളിച്ചതിനാണ് ഈ ശിക്ഷ നല്‍കിയിരിക്കുന്നത.്


ഇതംപര്യന്തമുള്ള നടപടികള്‍ ശ്രദ്ധിക്കുന്ന ആര്‍ക്കും ജസ്റ്റിസ് കര്‍ണന്റെ മാനസികാരോഗ്യ നിലയെക്കുറിച്ചു സംശയം തോന്നാവുന്നതാണ്. സുപ്രിംകോടതിയുടെ ഏഴംഗ ബഞ്ചിന് തന്നെയും ആ സംശയം ഉണ്ടായി. അതു കൊണ്ടാണ് അദ്ദേഹത്തെ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചത്. അല്ലാതെ കോടതിയലക്ഷ്യത്തില്‍ വൈദ്യപരിശോധനയ്ക്കു വകുപ്പുള്ളതു കൊണ്ടല്ല. വൈദ്യപരിശോധനയ്ക്കു വിധേയനാകാന്‍ ജസ്റ്റിസ് കര്‍ണന്‍ വിസമ്മതിച്ചതു തന്നെ അദ്ദേഹത്തിന്റെ മനോനിലയില്‍ തകരാറുണ്ടായതു കൊണ്ടാകാം.


അല്ലെങ്കില്‍ തനിക്ക് രോഗമില്ലെന്നു ബോധ്യപ്പെടുത്താന്‍ അദ്ദേഹം പരിശോധനയ്ക്കു വിധേയമാകുമായിരുന്നു. ചിത്തഭ്രമം, മനോവിഭ്രമം, ഉന്മാദം ഇവയൊക്കെ മനോവിഭ്രാന്തിയുടെ വിവിധ ഭാവങ്ങളാണ്. ഇതുള്ളവര്‍ക്ക് നമ്മുടെ നീതിയും നീതിശാസ്ത്രവും പ്രത്യേക പരിഗണനയും പരിരക്ഷയും ഉറപ്പുനല്‍കുന്നുണ്ട്. കൊലക്കേസ് പ്രതികള്‍ക്കു ലഭ്യമാകുന്ന പരിരക്ഷ ഹൈക്കോടതി ജഡ്ജി ആയതുകൊണ്ടു കോടതിയലക്ഷ്യക്കുറ്റം ആരോപിക്കപ്പെട്ട കര്‍ണനു നിഷേധിക്കുന്നതു നീതിയല്ല. അദ്ദേഹത്തിന്റെ മാനസികനില പരിഗണിച്ചു നടപടി അവസാനിപ്പിക്കുകയാണ് ചെയ്യേണ്ടത്. എന്തിന് അത്രയും വിവേകം ന്യായാധിപന്മാര്‍ക്കുണ്ടായില്ല. അവനെ ക്രൂശിക്കാം എന്നാര്‍ത്തുവിളിച്ച അഭിഭാഷക പ്രമുഖര്‍ക്കും ആ പോയിന്റ് തോന്നിയില്ല.


കര്‍ണന്‍ ദലിത് കാര്‍ഡ് ഉപയോഗിക്കും എന്നതിനാണ് ഏറെക്കുറെ എല്ലാവരും അദ്ദേഹത്തെ പഴിച്ചത്. തൊലിയുടെ നിറം നോക്കിയല്ല നീതി നടപ്പാക്കുന്നതെന്നു കര്‍ണനെ ശിക്ഷിച്ച ഉത്തരവിലും പറഞ്ഞുകാണുന്നു. ജാതിവിവേചനം സംബന്ധിച്ച കര്‍ണന്റെ ആരോപണം സവര്‍ണ മേധാവിത്തം നിലനില്‍ക്കുന്ന സുപ്രിംകോടതിയുടെ സമനിലതെറ്റിച്ചു എന്നു വേണം കരുതാന്‍. നമ്മുടെ നീതിന്യായ സമ്പ്രദായത്തിന്റെ ജീര്‍ണത കൂടുതല്‍ വ്യക്തമാക്കുന്നതാണ് ജസ്റ്റിസ് കര്‍ണനെതിരായ വിചാരണയും ശിക്ഷയും എന്ന കാര്യം നിസ്തര്‍ക്കമാണ്. ഇതിനേക്കാള്‍ മോശപ്പെട്ട കാര്യങ്ങള്‍ ഇനി ഉണ്ടാകില്ലെന്നു നമുക്ക് പ്രത്യാശിക്കാം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago