കേന്ദ്ര സംഘം മൂന്നാര്‍ സന്ദര്‍ശിച്ചു
തൊടുപുഴ: മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളും നിര്‍മാണങ്ങളും നേരില്‍ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കേന്ദ്ര പാര്‍ലിമെന്ററി സമിതി മൂന്നാറിലെത്തി.
ചൊവ്വാഴ്ച വൈകുന്നേരം 20 പേരടങ്ങുന്ന സംഘമാണ് മൂന്നാറിലെത്തിയത്. ഇന്നലെ രാവിലെ ഇരവികുളം ദേശീയോദ്യാനം സന്ദര്‍ശിച്ചശേഷം മടങ്ങിയെത്തിയ സംഘം വിവിവിധ സന്നദ്ധസംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിച്ചു.
കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും മൂന്നാറിലെ കാലാവസ്ഥയക്ക് തിരിച്ചടിയാണെന്ന് സംഘടനകള്‍ സമിതിയെ അറിയിച്ചു. ലഭിച്ച പരാതികള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. കൂടുതല്‍ പരാതികളുണ്ടെങ്കില്‍ പത്ത് ദിവസത്തിനകം സമിതിക്ക് രേഖാമൂലം സമര്‍പ്പിക്കാം.
സമിതിയെടുക്കുന്ന തീരുമാനങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ സാധിക്കില്ലെന്നും പാര്‍ലമെന്റില്‍ പരാതികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും സമിതി അധ്യക്ഷയായ രേണുക ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നാറിനെ സംരക്ഷിക്കാന്‍ സമിതിയുടെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കും. സംസ്ഥാനത്തെ 22 ഓളം സംഘടനകളാണ് സിറ്റിങില്‍ പങ്കെടുത്തത്. പന്ത്രണ്ടിന് തുടങ്ങിയ സിറ്റങ് മൂന്നു മണിക്കൂറോളം നീണ്ടു.
മൂന്നാറിന്റെ പച്ചപ്പ് നിലനിര്‍ത്താന്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിക്കേണ്ടതായി വന്നാല്‍ അതിന് സമിതി നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."