യു.എസുമായുള്ള വ്യാപാര കരാറിന് ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് ട്രംപ്
വാഷിങ്ടണ്‍: യു.എസുമായി വ്യാപാര കരാറിന് ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര കരാറിന് താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ പ്രതിനിധി ഫോണില്‍ സംസാരിച്ചുവെന്ന് ട്രംപ് പറഞ്ഞു.
തുറന്ന് പറയട്ടെ, വ്യാപാര കരാറില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. മുന്‍പുള്ള സര്‍ക്കാറുകളുമായി അവര്‍ വ്യാപര കരാറുണ്ടാക്കിയിരുന്നില്ല. അപ്പോഴത്തെ വ്യാപാര സാഹചര്യങ്ങളില്‍ അവര്‍ അസന്തുഷ്ടരായിരുന്നു. വിദേശ നേതാക്കള്‍ കൂടിക്കാഴ്ചക്കു വരുമ്പോള്‍, അത് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സെ ആബെ ആയിരുന്നാലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നാലും അവരെല്ലാമായും സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്-ട്രംപ് പറഞ്ഞു. സൗത്ത് ഡക്കോട്ടിയില് നടന്ന സംയുക്ത ധനസമാഹരണ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."