ബി.ജെ.പി വിജയം: മോദി എന്ന ഉല്പന്നത്തെ വിറ്റുണ്ടാക്കിയതെന്ന് തരൂര്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തെ സഹായിച്ചത് മോദി എന്ന അവരുടെ ഉല്പന്നത്തെ വച്ച് മാര്‍ക്കറ്റ് ചെയ്തതിലൂടെയാണെന്ന് നിയുക്ത എം.പി ശശി തരൂര്‍. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അസാമാന്യമായ വ്യക്തി ആരാധന മോദിക്ക് പതിച്ചുനല്‍കിയാണ് ബി.ജെ.പി അത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയക്ക് വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതിനെ കോണ്‍ഗ്രസ് വേണ്ടത്ര പ്രാധാന്യത്തോടെയല്ല കണ്ടത്. 'ദേശസുരക്ഷ' ഉത്തരേന്ത്യയിലെ വോട്ടര്‍മാരുടെ മനസ്സിനെ സ്വാധീനിക്കുമെന്നത് കാര്യമായെടുത്തില്ല. ദക്ഷിണേന്ത്യയേക്കാള് 'ദേശസുരക്ഷ' എന്ന ആയുധം പ്രതിഫലിച്ചത് ഉത്തരേന്ത്യയിലാണ്. 45 വയസിന് മുകളിലുള്ളവരടക്കം നേരിടുന്ന തൊഴിലില്ലായ്മ, പാരമ്യത്തിലെത്തിയ കാര്‍ഷിക പ്രതിസന്ധി, ജനങ്ങളില്‍ ദുരന്തമായി വന്ന് പതിച്ച നോട്ടുനിരോധനം തുടങ്ങിയ ഗൗരവമേറിയ സാമ്പത്തിക പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പിന്റെ വിധിയെഴുതുമെന്നായിരുന്നു കോണ്‍ഗ്രസ് മനസിലാക്കിയിരുന്നത്. അടിസ്ഥാനപരമായ ചില കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് തരൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."