HOME
DETAILS
MAL
റിസോര്‍ട്ടുകള്‍ക്ക് വായ്പ: റിസര്‍വ് ബാങ്കിന് ബി.ജെ.പിയുടെ പരാതി
backup
May 11 2017 | 03:05 AM
തിരുവനന്തപുരം: മൂന്നാറിലെ റിസോര്‍ട്ടുകള്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാനധ്യക്ഷന്‍ കുമ്മനം രാജശേഖരന് റിസര്‍വ് ബാങ്കിന് പരാതി നല്കി.
ബാങ്കിങ് ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായാണ് ബാങ്കുകള്‍ റിസോര്‍ട്ടുകള്‍ക്ക് വായ്പ അനുവദിച്ചത്. വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് കോടിക്കണക്കിന് രൂപ നല്‍കിയത്. റിസോര്‍ട്ടുകള്‍ അനധികൃത ഭൂമിയിലായതിനാല്‍ പണം തിരികെ ഈടാക്കാന്‍ കഴിയുന്നില്ല. ഇതുമൂലം കോടിക്കണക്കിന് രൂപ ഖജനാവിന് നഷ്ടമായി. മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള ബാങ്കുകളിലെ ജീവനക്കാരും രാഷ്ട്രീയ-റിസോര്‍ട്ട് മാഫിയകളും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് സര്‍ക്കാരിന് കോടികള്‍ നഷ്ടമാക്കിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."