HOME
DETAILS

അനധികൃത സ്വത്ത് സമ്പാദന കേസ്: റോബര്‍ട്ട് വദ്രയ്ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ്

  
backup
May 29 2019 | 20:05 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8-20

 

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാവാന്‍ റോബര്‍ട്ട് വദ്രയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടേറ്റ് നോട്ടിസ് അയച്ചു. ലണ്ടന്‍, ദുബൈ, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് സ്വത്തുകള്‍ സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസുകളിലാണ് അന്വേഷണം നടക്കുന്നത്.


ചോദ്യം ചെയ്യലിനായി വദ്രയോട് ഹാജരാവാന്‍ ഇ.ഡി ഇത് ഒന്‍പതാം തവണയാണ് ആവശ്യപ്പെടുന്നത്. ഇന്ന് രാവിലെ 10.30ന് ഇ.ഡിയുടെ ഡല്‍ഹി ഓഫിസില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കോണ്‍ഗ്രസിനെ ആക്രമിക്കാനായി റോബര്‍ട്ട് വദ്രയുടെ കേസ് ബി.ജെ.പി നേരത്തെ ഉയര്‍ത്തിക്കാണിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി രാഷ്ട്രീയ വേട്ട നടത്തുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കേസില്‍ അറസ്റ്റ് ചെയ്യുന്നതിനെ വിലക്കികൊണ്ട് ഡല്‍ഹി കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹരജിയില്‍ മറുപടി നല്‍കാന്‍ ജൂലൈ 17വരെ വദ്രക്ക് കോടതി സമയം അനുവദിച്ചിട്ടുണ്ട്.


അതിനിടെ ചികിത്സയ്ക്കായി വിദേശത്തേക്ക് പോവാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വദ്ര കോടതിയെ സമീപിച്ചു. വന്‍കുടലില്‍ മുഴയുണ്ടെന്നും വിദഗ്ദ ചികിത്സക്കായി ലണ്ടനില്‍ പോകാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വദ്ര കോടതിയില്‍ അപേക്ഷ നല്‍കിയത്. വദ്ര കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ ഭാഗമായി പിടിച്ചുവച്ച പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നും എന്നാലേ ചികിത്സയ്ക്കായി ലണ്ടനില്‍ പോകാനാകൂവെന്നുമാണ് വദ്രയുടെ അപേക്ഷയില്‍ പറയുന്നത്. വദ്രയുടെ അപേക്ഷയില്‍ ഡല്‍ഹി കോടതി ജൂണ്‍ മൂന്നിന് തീരുമാനമെടുക്കും. ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ് വദ്രയുടെ അഭിഭാഷകന്‍ ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിച്ചത്. ചികിത്സയ്ക്കായി വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്നും ഇത് അന്വേഷണത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, വദ്രയുടെ അപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 minutes ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  3 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago