HOME
DETAILS
MAL
മാണിയുടെ കാര്യത്തില്‍ ലീഗ് കോണ്‍ഗ്രസിനൊപ്പം: കുഞ്ഞാലിക്കുട്ടി
backup
May 11 2017 | 03:05 AM
ന്യൂഡല്‍ഹി: കെ.എം മാണിയുടെ യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനൊപ്പമാണ് മുസ്ലിംലീഗുമെന്ന് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് വികാരം ലീഗ് മാനിക്കുന്നു. രമേശ് ചെന്നിത്തല പറഞ്ഞതാണ് യു.ഡി.എഫ് നിലപാട്. മറിച്ചൊരഭിപ്രായം ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളാ ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
മാണിയുടെ വരവ് അടഞ്ഞ അധ്യായമാണോയെന്ന ചോദ്യത്തിന്, അങ്ങനെയൊരു അധ്യായം തുറക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ചചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാണിയുടെ മുന്നണി പ്രവേശനം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണു രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."