HOME
DETAILS
MAL
ദീപികാ പാദുക്കോണിനും തൊഴിലുറപ്പ് കാര്‍ഡ് !
backup
October 18 2020 | 01:10 AM
ഭോപ്പാല്‍: മധ്യപ്രദേശില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് പുറത്ത്. പ്രമുഖ ബോളിവുഡ് താരം ദീപികാ പാദുക്കോണ്‍ അടക്കമുള്ളവരുടെ ഫോട്ടോ വച്ച് ഇവിടെ തൊഴിലുറപ്പ് കാര്‍ഡുകള്‍ പുറത്തിറക്കിയതായി വ്യക്തമായി. ദീപികാ പാദുക്കോണിന്റെ ഫോട്ടോയുള്ള കാര്‍ഡില്‍, കുടിയേറ്റ തൊഴിലാളിയായി ജോലിയെടുക്കുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മധ്യപ്രദേശിലെ കാര്ഗണ് ജില്ലയിലാണ് സംഭവം. നാട്ടുകാരായ സോനു ശാന്തിലാല്‍, മനോജ് ദുബെ തുടങ്ങിയവരുടെ പേരിലാണ് കാര്‍ഡുകളെങ്കിലും ഫോട്ടോയിലുള്ളത് ദീപികയടക്കമുള്ള താരങ്ങളാണ്. ജിര്‍ണിയ പഞ്ചായത്തിലെ ഒരു ഗ്രാമത്തിലാണ് ദീപികയുടെ ചിത്രത്തില്‍ കാര്‍ഡുള്ളത്. ഇത്തരത്തില്‍ പത്തിലേറെ താരങ്ങളുടെ ഫോട്ടോവച്ച് ഇവിടെ മാത്രം കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.
ഇത്തരത്തില്‍ നിര്‍മിച്ച വ്യാജ കാര്‍ഡുകളിലൂടെ സര്‍ക്കാരിനു ലക്ഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. കാര്‍ഡില്‍ പേരുള്ളവര്‍ തൊഴിലുറപ്പ് പദ്ധതിയുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നു വ്യക്തമാക്കിയിട്ടുമുണ്ട്. സ്വന്തമായി അന്‍പത് ഏക്കറിലേറെ ഭമിയുള്ള മനോജ് ദുബെ, തന്റെ പേരില്‍ കാര്‍ഡുള്ളത് തനിക്കറിയില്ലെന്നും പഞ്ചായത്ത് അധികൃതരുടെ തട്ടിപ്പാകാമെന്നും വ്യക്തമാക്കി രംഗത്തെത്തി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."