മോദി ഇന്ത്യയെ ഒരുമിപ്പിച്ചെന്ന് ടൈം മാസിക
ന്യൂയോര്‍ക്ക്: ഡിവൈഡര്‍ ഇന്‍ ചീഫ് എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശേഷിപ്പിച്ച് ശ്രദ്ധ നേടിയ ടൈം മാഗസിന് മാസ്മരിക വിജയം നേടിയ ശേഷം മോദിയെ പ്രശംസകൊണ്ടു മൂടി. ദശാബ്ദങ്ങളായി ഒരു പ്രധാനമന്ത്രിയും ചെയ്യാത്തവിധം മോദി ഇന്ത്യയെ ഒരുമിപ്പിച്ചു എന്നാണ് ടൈം മാഗസിന് പുതിയ ലക്കത്തില്‍ മോദിയുടെ കവര്‍ ചിത്രത്തിന് ശീര്‍ഷകം നല്‍കിയിരിക്കുന്നത്. അതേസമയം, ലേഖനം തയാറാക്കിയ ലണ്ടന്‍ കേന്ദ്രമായ ഇന്ത്യ ഇന്‍ഷുറന്‍സ് ഗ്രൂപ്പ് സി.ഇ.ഒ മനോജ് ലാദ്വ 2014ല്‍ മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് എന്നത് ശ്രദ്ധേയമാണ്. 542ല്‍ 303 സീറ്റ് നേടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീരവിജയമാണ് മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നേടിയത്. കഴിഞ്ഞ മാസം ഡിവൈഡര്‍ ഇന്‍ ചീഫ് (ഭിന്നിപ്പിക്കുന്നതിലെ തലവന്‍) എന്നു വിശേഷിപ്പിച്ച് ടൈം മോദിയുടെ മുഖചിത്രം കൊടുത്തത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."