HOME
DETAILS
MAL
തിരുനബി (സ) ജീവിതം സമഗ്രം, സമ്പൂര്‍ണം തിരുനബി പ്രകീര്‍ത്തനം പെയ്തിറങ്ങി; മീലാദ് കാംപയിന് പാണക്കാട്ട് തുടക്കമായി
backup
October 18 2020 | 01:10 AM
മലപ്പുറം: തിരുനബി പ്രകീര്‍ത്തനങ്ങളുടെ ഈരടികള്‍ പെയ്തിറങ്ങിയ ആത്മീയ അന്തരീക്ഷത്തില്‍ സമസ്തയുടേയും പോഷകഘടകങ്ങളുടേയും നേതൃത്വത്തിലുള്ള മീലാദ് കാംപയിന് പാണക്കാട്ട് ദാറുന്നഈമില്‍ പ്രൗഢമായ തുടക്കം. 'തിരുനബി (സ)ജീവിതം സമഗ്രം, സമ്പൂര്‍ണം' എന്ന പ്രമേയത്തില്‍ ഇത്തവണ നടക്കുന്ന മീലാദ് പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലാണ് പാണക്കാട് തങ്ങളുടെ വസതിയായ ദാറുന്നഈമില്‍ സംഘടിപ്പത്. ഇന്നലെ പാണക്കാട് ദാറുന്നഈമില്‍ നടന്ന മൗലീദ് സദസില്‍ സംസ്ഥാന തല ഉദ്ഘാടനം സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രമേയപ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
എല്ലാ വര്‍ഷവും നടക്കുന്ന പ്രാരംഭ മൗലീദ് സദസ് ഇത്തവണ സര്‍ക്കാര്‍ പ്രോട്ടോകോള്‍ പാലിച്ചു ഹൃസ്വമായ സദസായാണ് സംഘടിപ്പിച്ചത്. മീലാദ് കാംപയിന്റെ ജില്ലാ തല ഉദ്ഘാടനങ്ങളും ഇന്നലെ തുടക്കമായി. ഇനി മേഖല, മണ്ഡലം, റെയിഞ്ച് തലങ്ങളിലും മഹല്ല്, മദ്‌റസാ തലത്തിലും വൈവിധ്യമായ മീലാദ് ആഘോഷ പരിപാടികള്‍ നടക്കും. പുണ്യ റബീഇനെ വരവേറ്റു മൗലിദ് മജ്‌ലിസ്, മധുര വിതരണം, പ്രകീര്‍ത്ത പ്രഭാഷണങ്ങള്‍, മദ്ഹ് ഗാനാലാപനം, മീലാദ് ആഘോഷ മത്സരങ്ങള്‍,വിജ്ഞാന-പഠന സദസുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള സദസുകളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. ഇനി പള്ളികളിലും മുസ്‌ലിം ഭവനങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളില്‍ മുഖരിതമാകും. പ്രതിസന്ധികളില്‍ നിന്നുള്ള മോചനത്തിനായി തിരുനബി അപദാനങ്ങള്‍ വാഴ്ത്തിയും, പ്രവാചകചര്യ ജീവിതത്തിന്റെ ഭാഗമാക്കി പകര്‍ത്തിയും പ്രാര്‍ഥനകളില്‍ നിരതരാകണമെന്നു നേതാക്കള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."