HOME
DETAILS
MAL
പോക്സോ നിയമത്തില്‍ ഭേദഗതി വരുത്തും: മുഖ്യമന്ത്രി
backup
May 11 2017 | 03:05 AM
തിരുവനന്തപുരം: ഗോത്രാചാര പ്രകാരം ശൈശവ വിവാഹം നടത്തുന്ന ആദിവാസി യുവാക്കള്‍ പോക്സോ നിയമപ്രകാരം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആദിവാസികളില്‍ 40 ശതമാനത്തോളം വസിക്കുന്ന വയനാട് ജില്ലയില്‍ 3201 പട്ടികവര്‍ഗ പാട്ടികജാതി കോളനികളാണുള്ളത്. ഇവിടങ്ങളില്‍ വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നില്ക്കുന്ന പണിയര്‍, നായ്ക്കര്‍, കാട്ടുനായ്ക്കര്‍, തേന്‍കുറുമര്‍ എന്നിവര്‍ക്ക് നിയമത്തിന്റെ കാര്യത്തില്‍ കാര്യമായ ബോധ്യമില്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഗോത്രാചാരപ്രകാരം വിവാഹം ചെയ്ത കുറ്റത്തിന് ഇവരുടെ ഭര്ത്താക്കന്മാര് ജയിലില്‍ കിടക്കുന്നുണ്ട്. ഈ പെണ്‍കുട്ടികള്‍ ഇപ്പോഴും പുനരധിവാസ കേന്ദ്രങ്ങളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."