ബംഗ്ലാദേശില്‍ 19കാരിയെ മണ്ണെണ്ണയില്‍ മുക്കി കത്തിച്ചു
ധാക്ക: ലൈംഗികമായി മാനഭംഗപ്പെടുത്തിയ കാര്യം പരാതിപ്പെട്ടതിന് 19കാരിയായ പെണ്‍കുട്ടിയെ മണ്ണെണ്ണയില്‍ മുക്കി കത്തിച്ചു. ബംഗ്ലാദേശിലെ ഒരു മതപാഠശാലയിലാണ് മനസ്സാക്ഷിയെ നടുക്കുന്ന കിരാതമായ സംഭവം അരങ്ങേറിയത്. നുസ്റത്ത് ജഹാന് റാഫി എന്ന പെണ്‍കുട്ടിയാണ് പ്രധാനാധ്യാപകനെതിരേ മാനഭംഗത്തിന് പൊലിസില്‍ കേസ് കൊടുത്തത്.
ഏപ്രില്‍ ആറിന് ധക്കയില്‍ നിന്ന് 160 കി.മീ അകലെയുള്ള ഫെനിയിലെ മതപാഠശാലയില്‍ ഫൈനല്‍ പരീക്ഷ എഴുതാനായി പെണ്‍കുട്ടി എത്തിയപ്പോള്‍ അക്രമികള്‍ പരാതി പിന്‍വലിക്കാനാവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ മണ്ണെണ്ണയില്‍ മുക്കി തീക്കൊളുത്തുകയായിരുന്നു.
സംഭവം രാജ്യത്ത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകന് സിറാജുദ്ദൗല ഉള്‍പ്പെടെ 16 പേര്‍ക്കെതിരേ പൊലിസ് കൊലക്കുറ്റത്തിന് കേസെടുത്തു. കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഓരോരുത്തരെയും ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന പ്രഖ്യാപിച്ചു. സംഭവം ആത്മഹത്യയാക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഏപ്രില്‍ 10ന് മരിക്കുന്നതിനു മുന്‍പായി മൊഴി നല്‍കിയതാണ് പ്രതികളെ കുടുക്കിയത്. താനാണ് കൊലപ്പെടുത്താന്‍ നിര്‍ദേശിച്ചതെന്ന് പ്രധാനാധ്യാപകന് കോടതിയില്‍ സമ്മതിച്ചതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."