കാര്‍ഷിക വിലയിടിവ്: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കാര്ഷികോല്പന്ന വിലയിടിവിനെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
റബറും കുരുമുളകും അടക്കമുള്ള കാര്ഷികോല്പന്നങ്ങളുടെ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് നോട്ടിസ് നല്കിയ സണ്ണി ജോസഫ് ആരോപിച്ചു.
ഇതിനു മറുപടി പറഞ്ഞ മന്ത്രി വി.എസ് സുനില്‍കുമാര്‍ മുന്‍ യു.പി.എ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണു സംസാരിച്ചത്. സ്വാഭാവിക റബറിന്റെ ഇറക്കുമതി നിര്‍ത്തണമെന്നും താങ്ങുവില നിശ്ചയിക്കണമെന്നുമാവശ്യപ്പെട്ട് സംസ്ഥാനം സമ്മര്‍ദം ചെലുത്തിയിട്ടും യു.പി.എ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അതേ നിലപാടാണ് ബി.ജെ.പി സര്‍ക്കാരും പിന്തുടരുന്നതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."