HOME
DETAILS

ശാപത്തില്‍ ആപത്തേയുള്ളൂ

  
backup
October 18 2020 | 01:10 AM

ulkaycha-7
കുഞ്ഞിക്കിളിയെ കൈയ്യില്‍ കിട്ടിയപ്പോള്‍ ആ കുഞ്ഞിനൊരു വികൃതി. വെറുതെ ഒരു രസത്തിന് അവനതിന്റെ കാലില്‍ ചരടുകെട്ടി വലിച്ചു. പാവം കുഞ്ഞിക്കിളി..! വലിയുടെ ആഘാതത്തില്‍ അതിന്റെ കാലൊടിഞ്ഞുപോയി. അതു കണ്ടപ്പോള്‍ കുഞ്ഞിന്റെ മാതാവിനു സഹിച്ചില്ല. അപ്പോഴത്തെ ഒരു വികാരത്തില്‍ അവര്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: ''നീ അതിന്റെ കാല്‍ മുറിച്ചപോലെ ദൈവം നിന്റെ കാലും മുറിക്കട്ടെ..''
മാതാവിന്റെ പ്രാര്‍ഥനയല്ലേ.. കുറിക്കു കൊള്ളുന്ന അസ്ത്രമായിരിക്കുമത്. പ്രാര്‍ഥന ശരിക്കും ഫലിച്ചു എന്നുതന്നെ പറയാം.. പില്‍ക്കാലത്ത് വിജ്ഞാനം തേടി ബുഖാറയിലേക്കു പോയതായിരുന്നു. അബദ്ധവശാല്‍ വാഹനത്തില്‍നിന്ന് അവന്‍ നിലത്തേക്കുവീണു. അതില്‍ കാലിനു സാരമായ പരിക്കുപറ്റി. അവസാനം കാല്‍ മുറിച്ചു മാറ്റേണ്ട ഗതിയുണ്ടായി.
 
ഈ കഥാപാത്രം ആരാണെന്നറിയുമോ നിങ്ങള്‍ക്ക്...?
അദ്ദേഹമാണ് പിന്നീട് ഖുര്‍ആന്‍ വ്യാഖ്യാന രംഗത്തെ കേളികേട്ട പണ്ഡിതനായി മാറിയ ഇമാം സമഖ്ശരി. കാല്‍ നഷ്ടപ്പെട്ടതെങ്ങനെയെന്നു ചോദിച്ചവര്‍ക്ക് അദ്ദേഹം വിവരിച്ചുകൊടുക്കാറുള്ള അനുഭവമാണിത്. 
 
ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു പറയട്ടെ, മാതാവിന്റെ പ്രാര്‍ഥന കുറിക്കു കൊള്ളുന്ന അസ്ത്രമാണ്. അതിനു നാട്ടക്കുറിയായവന്‍ അപകടത്തില്‍പ്പെട്ടുപോകും. തന്റെ മകന്‍ നശിച്ചുപോകട്ടെ എന്ന് സമഖ്ശരിയുടെ മാതാവ് ഒരിക്കലും ആഗ്രഹിച്ചിട്ടുണ്ടാവില്ല. ഒരു പാവം ജീവിയുടെ ദൈന്യാവസ്ഥ കണ്ടപ്പോഴുള്ള സങ്കടത്തില്‍ പ്രാര്‍ഥിച്ചുപോയതായിരിക്കും. പക്ഷെ, പറഞ്ഞിട്ടെന്ത്...? തൊടുത്തുവിട്ട അസ്ത്രത്തെ തിരിച്ചുപിടിക്കാനാവില്ലല്ലോ.. 
 
ശാപപ്രാര്‍ഥനകള്‍ കരുതിയിരിക്കണം. പ്രാര്‍ഥിക്കുന്നവരും പ്രാര്‍ഥനയ്ക്കു വിധേയരാകുന്നവരും അതു സൂക്ഷിക്കണം. പെട്ടെന്നുള്ള ഒരു വികാരത്തില്‍നിന്നായിരിക്കും ശാപപ്രാര്‍ഥനകള്‍ വരിക. അതിന്റെ പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളുമൊന്നും അന്നേരം ചിന്തയില്‍ കടന്നുവന്നെന്നിരിക്കില്ല. കാരണം, വികാരം കൂടുമ്പോള്‍ വിചാരം കുറയും. ഫലം കാണുമ്പോഴായിരിക്കും അതിന്റെ പേരില്‍ കടുത്ത ഖേദം കൊള്ളേണ്ടിവരിക. ഇനി ആ പ്രാര്‍ഥന ഫലിച്ചില്ലെങ്കില്‍ തന്നെ പ്രാര്‍ഥനാനുഭവം മക്കളുടെ മനസില്‍ എന്നും നിഴലാര്‍ന്നുനില്‍ക്കും. എന്തു പ്രയാസം വരുമ്പോഴും ആ പ്രാര്‍ഥനയുടെ ഫലമാണോ എന്ന ചിന്തയുദിക്കും. ആത്മവിശ്വാസവും പ്രതീക്ഷയും ഗണ്യമായി കുറയും. ഒരു പദ്ധതിക്കും മുന്നോട്ടുവരാന്‍ ധൈര്യം കിട്ടില്ല. ഫലിക്കാത്ത പ്രാര്‍ഥന അങ്ങനെയും ഫലിക്കും. 
വിദ്യാര്‍ഥികള്‍ വല്ല അനുസരണക്കേടും കാണിച്ചാല്‍ നീയൊന്നും ഗുണം പിടിക്കില്ലെന്നു പറഞ്ഞ് ശാപം ചൊരിയുന്ന അധ്യാപകരുണ്ട്. ഒരു നേരത്തെ അനുസരണക്കേടിന് അവര്‍ നല്‍കുന്ന ശിക്ഷ ഗുണംപിടിക്കാത്ത ഒരായുസാണ്...! തന്നെ ദേഷ്യം പിടിപ്പിച്ച മകനെ 'നീ നശിച്ചുപോകട്ടെ' എന്നു പറയുന്ന മാതാപിതാക്കളുണ്ട്. ഒരു നേരത്തെ 'ദേഷ്യം പിടിപ്പിക്കല്‍ അപരാധ'ത്തിന് സ്വന്തം മകന് അവര്‍ നല്‍കുന്ന ശിക്ഷ പരാജയപൂര്‍ണമായ ജീവിതം...! പിന്നീട് മക്കളുടെ ദുരന്തപൂര്‍ണായ ജീവിതം കണ്ടാല്‍ അവര്‍ക്ക് മനഃസമാധാനമാകുമായിരിക്കും..! അതിനാണല്ലോ അവര്‍ ശാപം ചൊരിഞ്ഞത്. 
 
ശാപപ്രാര്‍ഥനയില്‍ ആരും ജയിക്കുന്നില്ല; തോല്‍ക്കുന്നേയുള്ളൂ. നേട്ടം കൈവരുന്നില്ല; കോട്ടം തട്ടുന്നേയുള്ളൂ. നീ നശിച്ചുപോകട്ടെ എന്നു പറയുന്നവന്ന് അവന്റെ നാശം കണ്ടിട്ട് എന്തു ലാഭം..? നീയൊന്നും ഗുണം പിടിക്കില്ലെന്നു പറയുമ്പോള്‍ പറഞ്ഞയാള്‍ക്ക് അവന്‍ ഗുണം പിടിക്കാതിരിക്കുന്നതില്‍ എന്തു ഗുണം..?
രണ്ടു പേര്‍ക്കും ഗുണമില്ലാത്ത കച്ചവടമാണ് ശാപപ്രാര്‍ഥനയെങ്കില്‍ ചുരുങ്ങിയത് ഒരാള്‍ക്കെങ്കിലും ഗുണം കിട്ടുന്ന ഇടപാടിനു നില്‍കുന്നതാണു ബുദ്ധി. അതിനു ശാപപ്രാര്‍ഥനയ്ക്കു പകരം ഗുണത്തിനായി പ്രാര്‍ഥന നടത്തുക. 'മോന്‍ നന്നാകും, നന്നാകട്ടെ' എന്ന മാതാവിന്റെയോ പിതാവിന്റെയോ ഒരു വാക്കു മതിയാകും ഒരു കുട്ടിയുടെ മുന്നോട്ടുള്ള ജീവിതത്തിന് തീരാത്ത ഇന്ധനമായി നിലനില്‍ക്കാന്‍. എനിക്ക് എന്റെ മാതാവിന്റെ പൊരുത്തം കിട്ടിയിട്ടുണ്ടെന്നു പറയുന്നവരെ കേട്ടിട്ടില്ലേ.. എന്റെ വിജയങ്ങളുടെയെല്ലാം നിദാനം എന്റെ ഗുരുവിന്റെ പ്രാര്‍ഥനയാണെന്ന് അഭിമാനത്തോടെ പറയുന്ന വ്യക്തികളെ ശ്രദ്ധിച്ചിട്ടില്ലേ.. അതവരില്‍ സൃഷ്ടിക്കുന്ന ആത്മവിശ്വാസവും വിജയബോധവും ചെറുതല്ല. തങ്ങള്‍ ഒരിടത്തും പരാജയപ്പെടില്ലെന്ന വലിയൊരു ആത്മവിശ്വാസമാണ് ആ പ്രാര്‍ഥനകള്‍ പകരുക. അതവര്‍ക്ക് എന്നും ഒരു ഊര്‍ജമാണ്. നല്‍കാന്‍ തീരെ ചെലവില്ലാത്ത ആ ഊര്‍ജമാണ് മാതാപിതാക്കളും അധ്യാപകരും കുട്ടികള്‍ക്കു നല്‍കേണ്ടത്. വല്ല ഗുണവും ചെയ്തുതന്നതിന്റെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കോ ശിഷ്യര്‍ക്കോ അനുകൂലമായ ഒരു പ്രാര്‍ഥന-അതും ഒറ്റ ശ്വാസത്തില്‍ തീര്‍ക്കാവുന്ന ചുരുങ്ങിയ പ്രാര്‍ഥന- നടത്തി നോക്കൂ.. ലോകം മുഴുവന്‍ ഒന്നിച്ചു കിട്ടിയ പ്രതീതിയായിരിക്കും അതവര്‍ക്ക്. അതിനപ്പുറം ഭൗതികമായൊരു പ്രതിഫലവും അവര്‍ക്കു വേണ്ടിവരില്ല. അഭിമാനത്തോടെ അവര്‍ പറയും; എനിക്ക് എന്റെ മാതാവിന്റെ, പിതാവിന്റെ, ഗുരുവിന്റെ പൊരുത്തമുണ്ട്. ആ പൊരുത്തബോധം ജീവിതത്തില്‍ അവര്‍ക്കൊരു മൂലധനം തന്നെയായിരിക്കും. പകരം വയ്ക്കാനാവാത്ത സമ്പത്തുമായിരിക്കും. 
 
ആരെയും ശപിക്കാതിരിക്കുക. ആരുടെയും ശാപം വാങ്ങാതിരിക്കുകയും ചെയ്യുക. ശാപത്തില്‍ ആപത്തല്ലാതെ ലാഭമില്ല.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  2 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  2 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  2 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  2 months ago