HOME
DETAILS
MAL
ആശ്രാമം ഇ.എസ്.ഐ ആശുപത്രിയില്‍ രോഗികളോടു അധികൃതരുടെ ക്രൂരത
backup
July 25 2016 | 08:07 AM
കൊല്ലം: കൊല്ലം ആശ്രാമം ഇ.എസ്.ഐ ആശുപത്രിയില്‍ രോഗികളോടു അധികൃതരുടെ ക്രൂരത. ഓപ്പറേഷന്‍ തിയേറ്ററിലെത്തിച്ച രോഗികളുടെ ശസ്ത്രക്രിയ എ.സി പ്രവര്‍ത്തിക്കാത്തതിന്റെ പേരില്‍ മാറ്റിവച്ചു. ഇതിനാല്‍ ശസ്ത്രക്രിയയ്ക്കു മുന്‍പു കുത്തിവയ്പ്പു എടുക്കേണ്ടിവന്ന രോഗികളില്‍ പലരുടെയും ആരോഗ്യനില മോശമായി. ശസ്ത്രക്രിയയ്ക്കായി ഒരുങ്ങിയ വയോധിരില്‍ പലര്‍ക്കും തളര്‍ച്ച അനുഭവപ്പെട്ടതാതി പരാതി ഉയര്‍ന്നു. അവസാന നിമിഷം ശസ്ത്രക്രിയ മാറ്റിവെക്കുന്നതു ഇവിടെ പതിവാണെന്നു രോഗികള്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."