ജയിലില്‍ മര്‍ദനം: മരണമൊഴി എടുക്കണമെന്ന് ബാങ്ക് കവര്‍ച്ചക്കേസിലെ പ്രതി
കാസര്‍കോട്: കണ്ണൂര്‍ ജയിലില്‍ തനിക്ക് മര്‍ദനങ്ങള്‍ ഏല്ക്കുന്നതിനാല് തന്റെ മരണമൊഴി എടുക്കണമെന്ന് ബാങ്ക് കൊള്ളക്കേസിലെ പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് കുഡ്ലു സഹകരണ ബാങ്കില്‍ പട്ടാപ്പകല്‍ കൊള്ള നടത്തിയ കേസില്‍ ആറാം പ്രതിയായ എറണാകുളം പള്ളുരുത്തി സ്വദേശി ഫെനിക്സ് നെറ്റോ എന്ന ജോമോനാണ് കഴിഞ്ഞ ദിവസം കാസര്‍കോട് അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്നെ സഹതടവുകാര്‍ നിരന്തരം മര്‍ദിക്കുന്നുവെന്നും ഇക്കാരണത്താല്‍ ജീവന് ഭീഷണി ഉണ്ടെന്നുമാണ് ജോമോന് കോടതിയില്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് ജയില്‍ ഐ.ജിക്ക് പരാതി നല്‍കാനും നടപടി ഉണ്ടായില്ലെങ്കില്‍ പരാതി പരിഗണിക്കാമെന്നും കോടതി ഇയാള്‍ക്ക് വാക്കാല്‍ ഉറപ്പു കൊടുത്തു. 2015 സെപ്റ്റംബറിലാണ് കുഡ്ലു ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. സംഭവത്തില്‍ 17.684 കിലോ സ്വര്‍ണാഭരണങ്ങളും 12,50,021 രൂപയും നഷ്ടപ്പെട്ടതായാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."