അസം മുസ്്ലിംകളുടെ പൗരത്വം റദ്ദാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം
ന്യൂഡല്‍ഹി: പൗരത്വത്തിന്റെ പേരില്‍ അസം മുസ്ലിംകള് കടുത്ത വിവേചനത്തിനിരയാവുന്നുവെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ അര്‍ശദ് മദനി. ബംഗ്ലാദേശില്‍ നിന്നു കുടിയേറിയവരാണെന്ന് ആരോപിച്ച് അസമിലെ ലക്ഷക്കണക്കിനുമുസ്്ലിംകളുടെ പൗരത്വം റദ്ദാക്കി അവരെ പുറത്താക്കാനാണ് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇത് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരേ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജീവ് ഗാന്ധിയുടെ കാലത്തെ അസം ഉടമ്പടി പ്രകാരം പ്രശ്നം രമ്യമായി പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരോട് ആ നിലയ്ക്കു തന്നെ പെരുമാറണം.
സ്വന്തം നാട്ടില്‍ ജനിച്ചുവളര്‍ന്നവരെ ബംഗ്ലാദേശി കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."